Post Category
വിവരാവകാശ നിയമം: ഓൺലൈൻ സർട്ടിഫിക്കറ്റ് കോഴ്സ്
ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് ഇൻ ഗവൺമെന്റ് (ഐ.എം.ജി) നടത്തുന്ന വിവരാവകാശ നിയമം 2005 സൗജന്യ ഓൺലൈൻ സർട്ടിഫിക്കറ്റ് കോഴ്സിലേക്കുള്ള രജിസ്ട്രേഷൻ ആരംഭിച്ചു. ഇംഗ്ലീഷിലും മലയാളത്തിലും ലഭ്യമായ കോഴ്സിൽ 16 വയസ് കഴിഞ്ഞവർക്ക് rti.img.kerala.gov.in ൽ മാർച്ച് 1 വരെ ഓൺലൈനായി രജിസ്റ്റർ ചെയ്യാം. കോഴ്സ് മാർച്ച് 18 ന് ആരംഭിക്കും. കൂടുതൽ വിവരങ്ങൾ വെബ്സൈറ്റിൽ ലഭ്യമാണ്.
പി.എൻ.എക്സ്. 916/2026
date
- Log in to post comments