Skip to main content

അക്കൗണ്ടന്റ് നിയമനം

കുടുംബശ്രീ ജില്ലാ മിഷൻ ഓച്ചിറ ബ്ലോക്കിൽ നടപ്പാക്കുന്ന സ്റ്റാർട്ട്അപ്പ് വില്ലേജ് സംരംഭകത്വ പദ്ധതിയിൽ അക്കൗണ്ടന്റിനെ താത്കാലികമായി നിയമിക്കുന്നു. അപേക്ഷകർ ഓച്ചിറ ബ്ലോക്ക് പരിധിയിലെ സി ഡി എസ്/ഓക്സിലറി ഗ്രൂപ്പ് അംഗമാകണം. 

പ്രായപരിധി: 18-40. യോഗ്യത: ബി.കോം/കമ്പ്യൂട്ടർ പരിജ്ഞാനം (ടാലി). കുടുംബശ്രീ ജില്ലാ മിഷൻ ഓഫീസ്, ഓച്ചിറ സി ഡി എസ് എന്നിവിടങ്ങളിൽ ലഭിക്കുന്ന അപേക്ഷ ഫോമിനൊപ്പം സർട്ടിഫിക്കറ്റുകളുടെ (വിദ്യാഭ്യാസം, പ്രവൃത്തിപരിചയം, കുടുംബശ്രീ അംഗത്വം, തിരിച്ചറിയൽ രേഖ) പകർപ്പുകളുമായി മാർച്ച് മൂന്ന് വൈകിട്ടു നാലിനകം തപാലിലോ നേരിട്ടോ അപേക്ഷകൾ ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ, കുടുംബശ്രീ ജില്ലാ മിഷൻ ഓഫീസ്, ആനന്ദവല്ലീശ്വരം, കൊല്ലം പിൻ 691009 എന്ന വിലാസത്തിൽ ലഭ്യമാക്കണം. ഫോൺ: 0474 2794692.

date