Skip to main content

ജില്ലാതല അറിയിപ്പുകള്‍

 

മുണ്ടേരിക്കടവ് ഇക്കോടൂറിസം പദ്ധതി; ഒന്നാംഘട്ട ഉദ്ഘാടനം മാര്‍ച്ച് ഒന്നിന്

തണ്ണീര്‍ത്തടത്തിന്റേയും പക്ഷികളുടേയും സംരക്ഷണം ഉറപ്പാക്കുന്ന മുണ്ടേരിക്കടവ് ഇക്കോടൂറിസം പദ്ധതിയുടെ ഒന്നാംഘട്ടം മാര്‍ച്ച് ഒന്നിന് വൈകീട്ട് ആറ് മണിക്ക് പൊതുമരാമത്ത്, വിനോദസഞ്ചാര വകുപ്പ് മന്ത്രി അഡ്വ. പി.എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും. രജിസ്‌ട്രേഷന്‍, പുരാരേഖ, പുരാവസ്തു, മ്യൂസിയം വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി അധ്യക്ഷനാകും. എം.പിമാരായ കെ. സുധാകരന്‍, ഡോ. വി. ശിവദാസന്‍, പി സന്തോഷ് കുമാര്‍ എന്നിവര്‍ മുഖ്യാതിഥികളാവും. ജനപ്രതിനിധികള്‍, ഉദ്യാഗസ്ഥര്‍ എന്നിവര്‍ പങ്കെടുക്കും. 

ഏകദിന ശില്‍പശാല ശനിയാഴ്ച

മുണ്ടേരിക്കടവ് ഇക്കോടൂറിസം പദ്ധതി നടപ്പിലാക്കുന്നതിന് മുന്നോടിയായുള്ള ഏകദിന ശില്‍പശാല ഫെബ്രുവരി 28ന് രാവിലെ 11 മണിക്ക്  മുണ്ടേരി എഫ്.എച്ച്.സി സെമിനാര്‍ ഹാളില്‍ നടക്കും. തദ്ദേശീയര്‍ക്കും വിനോദസഞ്ചാര മേഖലയില്‍ താല്‍പര്യമുള്ളവര്‍ക്കും ഗൈഡിങ്, പക്ഷി നിരീക്ഷണം, ഭക്ഷണം ഒരുക്കല്‍, തണ്ണീര്‍ത്തടത്തിന്റേയും പക്ഷികളുടേയും സംരക്ഷണം തുടങ്ങിയ മേഖലകളില്‍ പരിശീലനം നല്‍കും. രജിസ്‌ട്രേഷന്‍ വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി സെമിനാര്‍ ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ബിനോയ് കുര്യന്‍ അധ്യക്ഷത വഹിക്കും. ജില്ലാ കലക്ടര്‍ അരുണ്‍ കെ വിജയന്‍, മുണ്ടേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.കെ റസീന, എടക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.വി ബിജു എന്നിവര്‍ മുഖ്യാതിഥികളാവും.

വഖഫ് ബോര്‍ഡ് സിറ്റിംഗ് മാറ്റി

മാര്‍ച്ച് പത്തിന് പയ്യാമ്പലം പി.ഡബ്ല്യൂ.ഡി റസ്റ്റ് ഹൗസില്‍ നടത്താനിരുന്ന കേരള സംസ്ഥാന വഖഫ് ബോര്‍ഡിന്റെ ജുഡീഷ്യല്‍ സിറ്റിംഗ് മാറ്റിവെച്ചതായി ഡിവിഷണല്‍ വഖഫ് ഓഫീസര്‍ അറിയിച്ചു. ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളില്‍ പരിഗണനയ്ക്ക് വെച്ച മുഴുവന്‍ കേസുകളും ഏപ്രില്‍ എട്ടിന് നടക്കുന്ന സിറ്റിംഗില്‍ പരിഗണിക്കും. ഫോണ്‍: 0497-2707037

ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ നിയമനം

തോട്ടട കണ്ണൂര്‍ ഗവ. ഐ.ടി.ഐയില്‍ ടെക്നീഷ്യന്‍ മെക്കാട്രോണിക്‌സ് ട്രേഡില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടറെ നിയമിക്കുന്നു. മെക്കാട്രോണിക്‌സ് /മെക്കാനിക്കല്‍/ഇന്‍സ്ട്രുമെന്റേഷന്‍/ഇലക്ട്രിക്കല്‍ എഞ്ചിനീയറിംഗില്‍ ഡിഗ്രിയും ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയം/ ഡിപ്ലോമയും രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയം/ ബന്ധപ്പെട്ട ട്രേഡിലെ എന്‍ ടി സി/എന്‍ എ സിയും മൂന്ന് വര്‍ഷത്തെ പ്രവൃത്തി പരിചയവുമുള്ള പട്ടികജാതി വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് അപേക്ഷിക്കാം. ഉദ്യോഗാര്‍ഥികള്‍ വിദ്യാഭ്യസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുകളും സഹിതം മാര്‍ച്ച് മൂന്നിന് രാവിലെ 11 മണിക്ക് പ്രിന്‍സിപ്പല്‍ മുമ്പാകെ അഭിമുഖത്തിന് എത്തണം. ഫോണ്‍: 04972835183 

ക്വട്ടേഷന്‍ ക്ഷണിച്ചു

മാടായി ഗവ. ഐ.ടി.ഐയോടനുബന്ധിച്ച കെട്ടിടത്തില്‍ കാന്റീന്‍ നടത്തുന്നതിന് മുദ്രവെച്ച ക്വട്ടേഷനുകള്‍ ക്ഷണിച്ചു. ക്വട്ടേഷനുകള്‍ പ്രിന്‍സിപ്പല്‍, ഗവ. ഐ.ടി.ഐ മാടായി, പഴയങ്ങാടി(പി ഒ), കണ്ണൂര്‍-670303 എന്ന വിലാസത്തില്‍ മാര്‍ച്ച് അഞ്ചിന് വൈകീട്ട് മൂന്ന് മണിക്കകം ലഭിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഓഫീസുമായി ബന്ധപ്പെടാം. ഫോണ്‍: 9497452749

date