Skip to main content

ജില്ലാതല അറിയിപ്പുകള്‍

 

അഗ്‌നിവീര്‍ രജിസ്‌ട്രേഷന്‍

2026-27 വര്‍ഷത്തെ അഗ്‌നിവീര്‍ സെലക്ഷന്‍ ടെസ്റ്റിനായി അവിവാഹിതരായ പുരുഷന്മാരില്‍ നിന്നും ഓണ്‍ലൈന്‍ അപേക്ഷകള്‍ ക്ഷണിച്ചു.  WWW.JOININDARMY.NIC.IN വഴി ഏപ്രില്‍ ഒന്ന് വരെ അപേക്ഷിക്കാം. കോഴിക്കോട്, കാസര്‍ഗോഡ്, കണ്ണൂര്‍, മലപ്പുറം, പാലക്കാട്, തൃശ്ശൂര്‍, വയനാട്  ജില്ലകളില്‍ താമസിക്കുന്നവര്‍ക്കും മാഹി, ലക്ഷദ്വീപ് എന്നീ കേന്ദ്രഭരണ പ്രദേശങ്ങളില്‍ ഉള്ളവര്‍ക്കും അപേക്ഷിക്കാം. കൂടുതല്‍ വിവരങ്ങള്‍ WWW.JOININDARMY.NIC.IN ല്‍ ലഭിക്കും. ഫോണ്‍: 0495 2383953, 8848859382

എഞ്ചിനീയറിംഗ് അപ്രന്റീസ് നിയമനം

സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ കണ്ണൂര്‍ ജില്ലാ കാര്യാലയത്തിലേക്ക് എഞ്ചിനീയറിംഗ് ബിരുദമുള്ള അപ്രന്റീസുമാരെ ഒരു വര്‍ഷത്തേക്ക് നിയമിക്കുന്നു. അംഗീകൃത സര്‍വകലാശാലയില്‍ നിന്നും സിവില്‍/മെക്കാനിക്കല്‍/ എന്‍വിയോണ്‍മെന്റ് വിഷയങ്ങളില്‍ 50 ശതമാനത്തില്‍ കുറയാതെ ബിടെക് ബിരുദമുള്ള 28 വയസുവരെയുള്ളവര്‍ക്ക് അപേക്ഷിക്കാം. താല്‍പര്യമുള്ളവര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍, ആധാര്‍ കാര്‍ഡ് എന്നിവയും സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍, ആറുമാസത്തിനുള്ളില്‍ എടുത്ത പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ എന്നിവ സഹിതം കേരള സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡ്, ജില്ലാ കാര്യാലയം, റബ്‌കോ ഹൗസ്, ആറാം നില, സൗത്ത് ബസാര്‍, കണ്ണൂര്‍ - 2 എന്ന വിലാസത്തില്‍ മാര്‍ച്ച് പത്തിന് രാവിലെ 11 മണിക്ക് അഭിമുഖത്തിന് എത്തണം. ഫോണ്‍: 0497 2711621

വാച്ച്മാന്‍ ഒഴിവ്

കേരള ലളിതകലാ അക്കാദമിയുടെ കണ്ണൂര്‍ കാക്കണ്ണന്‍പാറ കെ.ജി.എസ് കലാഗ്രാമത്തില്‍ വാച്ച്മാനായി സേവനമനുഷ്ഠിക്കുന്നതിന് ദിവസവേതനാടിസ്ഥാനത്തില്‍ ജോലി ചെയ്യാന്‍ താല്‍പര്യമുള്ള തദ്ദേശീയരായ വ്യക്തികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. എട്ടാംക്ലാസ് വിദ്യാഭ്യാസ യോഗ്യതയും വാച്ച്മാന്‍ തസ്തികയില്‍ മുന്‍ പരിചയവും ഉള്ളവര്‍ക്ക് അപേക്ഷിക്കാം. ഉദ്യോഗാര്‍ഥികള്‍ വിശദമായ ബയോഡാറ്റയും ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റുകളും സഹിതം മാര്‍ച്ച് അഞ്ചിന് ഉച്ചയ്ക്ക് 2.30ന് അക്കാദമിയുടെ തൃശൂര്‍ ഹെഡ് ഓഫീസില്‍ അഭിമുഖത്തിന് എത്തണം. ഫോണ്‍: 0487 2333773

ഐ.ടി.ഐ കോഴ്‌സുകള്‍

കണ്ണൂര്‍ ഗവ. ഐ.ടി.ഐയും ഐ.എം.സിയും സംയുക്തമായി നടത്തുന്ന വെല്‍ഡര്‍ ടിഗ് ആന്‍ഡ് മിഗ്, സി എന്‍ സി മെഷിനിസ്റ്റ് കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഫോണ്‍: 0497-2835183, 9744697851

എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ രജിസ്റ്റര്‍ ചെയ്യണം

എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളില്‍ കെ ടെറ്റ് യോഗ്യത സര്‍ട്ടിഫിക്കറ്റ് രജിസ്റ്റര്‍ ചെയ്തിട്ടില്ലാത്ത തലശ്ശേരി താലൂക്കിലെ എല്ലാ ഭിന്നശേഷി ഉദ്യോഗാര്‍ഥികളും അടിയന്തിരമായി രജിസ്റ്റര്‍ ചെയ്യണമെന്ന് എംപ്ലോയ്‌മെന്റ് ഓഫീസര്‍ അറിയിച്ചു. ഭിന്നശേഷി തെളിയിക്കുന്നതിനുള്ള നിയമാനുസൃത സര്‍ട്ടിഫിക്കറ്റും കെ ടെറ്റ് യോഗ്യത സര്‍ട്ടിഫിക്കറ്റും സഹിതം തലശ്ശേരി എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ ഹാജരായി പേര് രജിസ്റ്റര്‍ചെയ്യാവുന്നതാണ്. ഫോണ്‍: 04902327923 

സ്പോട്ട് അഡ്മിഷന്‍

അസാപ് കേരളയുടെ പത്തനംതിട്ട കുന്നന്താനം കമ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍ മാര്‍ച്ച് ആദ്യവാരമാരംഭിക്കുന്ന ഇലക്ട്രിക്ക് വാഹന സര്‍വീസിങ് കോഴ്സില്‍ ഒഴിവുള്ള അഞ്ച് സീറ്റുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 18നും 45നുമിടയില്‍ പ്രായമുള്ള പ്ലസ് ടു യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. ഒബിസി വിഭാഗത്തില്‍പെട്ട 2.5 ലക്ഷം രൂപയില്‍ താഴെ വാര്‍ഷിക വരുമാനമുള്ളവര്‍ക്കും കോട്ടയം ജില്ലയിലെ ഗ്രാമപഞ്ചായത്തുകളില്‍ സ്ഥിരതാമസക്കാരായ പട്ടികജാതി വിഭാഗക്കാര്‍ക്കും കോഴ്‌സ് സൗജന്യമാണ്. ഫോണ്‍: 9495999688

date