Skip to main content
തോട്ടട ഇ.എസ്.ഐ ആശുപത്രിയിലെ ഐ.സി.യു മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്തു

തോട്ടട ഇ.എസ്.ഐ ആശുപത്രിയിലെ ഐ.സി.യു മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്തു

 

തോട്ടട ഇ.എസ്.ഐ ആശുപത്രിയിലെ സർജിക്കൽ ഇൻ്റൻസീവ് കെയർ യൂനിറ്റിൻ്റെ  പ്രവർത്തനോദ്ഘാടനം  രജിസ്‌ട്രേഷന്‍ പുരാവസ്തു പുരാരേഖ മ്യൂസിയം വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി ഓണ്‍ലൈനായി നിര്‍വഹിച്ചു. കാസര്‍ഗോഡ്, കണ്ണൂര്‍, വയനാട് ജില്ലകളിലെ ആയിരക്കണക്കിന് തൊഴിലാളികള്‍ക്ക് തോട്ടട ഇ.എസ്.ഐ ആശുപത്രി ആശ്രയമാണെന്നും തൊഴിലാളികളുടെ ആരോഗ്യ സംരക്ഷണത്തിന് ഇത് വലിയൊരു മുതല്‍ക്കൂട്ടാകുമെന്നും മന്ത്രി പറഞ്ഞു. ആശുപത്രിയില്‍ ഡയാലിസിസ് സെന്റര്‍ ആരംഭിക്കുന്നതിനായി 20 ലക്ഷം രൂപ അനുവദിച്ചതായും മന്ത്രി പറഞ്ഞു. കണ്ണൂര്‍ കോര്‍പ്പറേഷന്‍ മേയര്‍ അഡ്വ. പി. ഇന്ദിര അധ്യക്ഷയായി നാട മുറിക്കല്‍ കര്‍മം നിര്‍വഹിച്ചു.

ഇ.എസ്.ഐ ആശുപത്രികളില്‍ വിദഗ്ധ ചികിത്സാ സൗകര്യങ്ങള്‍ പരിമിതമായ സാഹചര്യം കണക്കിലെടുത്താണ് പോസ്റ്റ് ഓപ്പറേറ്റീവ് ഐ.സി.യുകള്‍ സജ്ജമാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. തോട്ടടയില്‍ ഈ സംവിധാനം വരുന്നതോടെ സാധാരണക്കാരായ തൊഴിലാളികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സ്വകാര്യ ആശുപത്രികളെ ആശ്രയിക്കാതെ തന്നെ മികച്ച ചികിത്സ ഉറപ്പാക്കാന്‍ സാധിക്കും.

ഇന്‍ഷുറന്‍സ് മെഡിക്കല്‍ സര്‍വീസസ് ഡയറക്ടര്‍ ഡോ. വി.എ സിനി പ്രിയദര്‍ശിനി, ഇന്‍ഷുറന്‍സ് മെഡിക്കല്‍ സര്‍വീസസ് വകുപ്പ് ഉത്തരമേഖല ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ. സി എസ് അജിത, ബി.എം.എസ് സംസ്ഥാന സമിതി അംഗം പി കൃഷ്ണന്‍, കണ്ണൂര്‍ ഇ.എസ്.ഐ കോര്‍പ്പറേഷന്‍ ബ്രാഞ്ച് മാനേജര്‍ പി സദ്മ, തോട്ടട ഇ.എസ്.ഐ ആശുപത്രി സൂപ്രണ്ട് ഡോ. ബിന്ദു ശ്രീനിവാസന്‍, യൂണിയന്‍ പ്രതിനിധികളായ സി കൃഷ്ണന്‍, വി.വി ശശീന്ദ്രന്‍, എം ഗംഗാധരന്‍, എന്നിവര്‍ സംസാരിച്ചു.

date