Skip to main content
വനിതാ കമ്മീഷന്‍ അദാലത്തില്‍ 20 പരാതികള്‍ പരിഹരിച്ചു

വനിതാ കമ്മീഷന്‍ അദാലത്തില്‍ 20 പരാതികള്‍ പരിഹരിച്ചു

 

സംസ്ഥാന വനിതാ കമ്മീഷന്‍ അംഗം അഡ്വ. പി. കുഞ്ഞായിഷയുടെ നേതൃത്വത്തില്‍ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് ഹാളില്‍ നടന്ന അദാലത്തില്‍ 74 കേസുകള്‍ പരിഗണിച്ചു. ഇതില്‍ 20 എണ്ണം പരിഹരിച്ചു. പത്ത് കേസുകള്‍ പോലീസ് റിപ്പോര്‍ട്ടിനായും നാലെണ്ണം ജാഗ്രതാ സമിതിക്കും രണ്ട് കേസുകള്‍ ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റിക്കും കൈമാറി. 38 പരാതികള്‍ അടുത്ത സിറ്റിങ്ങിലേക്ക് മാറ്റി. മൂന്ന് പുതിയ പരാതികള്‍ ലഭിച്ചു.  

സ്ത്രീകളുടെ മാനസികാവസ്ഥയെ ചൂഷണം ചെയ്ത് അന്ധവിശ്വാസവും ആഭിചാരവും സമൂഹത്തില്‍ വ്യാപിപ്പിക്കുന്നതിനെതിരെ സര്‍ക്കാര്‍ കര്‍ശന നടപടി സ്വീകരിക്കണമെന്ന് അഡ്വ. പി. കുഞ്ഞായിഷ പറഞ്ഞു. സമൂഹത്തില്‍ ആഭിചാരപ്രവൃത്തികള്‍ ചെയ്യുന്നവര്‍ രണ്ട് കുടുംബങ്ങളിലുണ്ടാവുന്ന പ്രശ്‌നങ്ങളെ മുതലെടുത്തുകൊണ്ട് വലിയ രീതിയിലുള്ള ചൂഷണമാണ് ചെയ്യുന്നത്. ഇത്തരം സാമൂഹ്യ വിപത്തുകള്‍ തടയുന്നതിന് ശക്തമായ ഇടപെടലുകള്‍ ആവശ്യമാണെന്ന് അഡ്വ. പി കുഞ്ഞായിഷ പറഞ്ഞു. 

അഭിഭാഷകരായ കെ.പി ഷിമ്മി, ചിത്തിര ശശിധരന്‍, കൗണ്‍സിലര്‍ അശ്വതി രമേശന്‍ എന്നിവരും സിറ്റിങ്ങില്‍ പരാതികള്‍ പരിഗണിച്ചു. 

date