Skip to main content

ജില്ലാ ലൈബ്രറി കൗണ്‍സില്‍ 2026-27 വര്‍ഷത്തെ ബജറ്റ് അവതരിപ്പിച്ചു

 

ജില്ലയുടെ കലാ സാംസ്‌കാരിക മേഖലകള്‍ക്ക് ഉണര്‍വേകുന്ന ഒട്ടേറെ പദ്ധതികളുമായി ജില്ലാ ലൈബ്രറി കൗണ്‍സില്‍ ബജറ്റ്. വായനാ മത്സരങ്ങള്‍, സര്‍ഗോത്സവം, സാംസ്‌ക്കാരിക കലാ ജാഥ, സാഹിതീയാത്ര, നാടക ശില്‍പശാല, സ്മൃതിസദസ്, ലൈബ്രേറിയന്‍മാരുടെ കലോത്സവം എന്നീ വൈവിധ്യമാര്‍ന്ന പദ്ധതികളാണ്  2026-27 വര്‍ഷത്തെ ലൈബ്രറി കൗണ്‍സില്‍ ബജറ്റില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. 4,08,26,436 രൂപയുടെ വരവും 3,95,11,610 രൂപ ചെലവും കാണിക്കുന്ന ബജറ്റ് ജില്ലാ വൈസ് പ്രസിഡന്റ് ടി പ്രകാശന്‍ അവതരിപ്പിച്ചു. 

ജില്ലാ ലൈബ്രറി ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലാ ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ് മുകുന്ദന്‍ മഠത്തില്‍ അധ്യക്ഷനായി. ജില്ലാ സെക്രട്ടറി പി.കെ വിജയന്‍ കരട് പദ്ധതികള്‍ അവതരിപ്പിച്ചു. ജോയിന്റ് സെക്രട്ടറി രാജേഷ് മാത്യു, കെ ശിവകുമാര്‍, ഇ.കെ അജിത്ത്കുമാര്‍, കെ.ടി ശശി, അഡ്വ. വി പ്രദീപന്‍, കൃഷ്ണന്‍കുറിയ, വൈ.വി സുകുമാരന്‍, എം.ഒ പവിത്രന്‍, ഡോ. സുധ അഴീക്കോടന്‍, കെ.വി സുനുകുമാര്‍, പി ജനാര്‍ദ്ദനന്‍ എന്നിവര്‍ സംസാരിച്ചു.

date