Skip to main content

ജില്ലാതല അറിയിപ്പുകള്‍

 

സൗജന്യ പഠനകിറ്റ് വിതരണം

കേരള മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി പദ്ധതിയില്‍ സജീവാംഗങ്ങളായ തൊഴിലാളികളുടെ സര്‍ക്കാര്‍, സര്‍ക്കാര്‍ എയ്ഡഡ് സ്‌കൂളുകളില്‍ 2026-27 അധ്യയന വര്‍ഷത്തില്‍ ഒന്ന് മുതല്‍ ഏഴ് വരെയുള്ള ക്ലാസുകളില്‍ പഠിക്കാന്‍ പോകുന്ന കുട്ടികള്‍ക്ക് ബാഗ്, കുട, വാട്ടര്‍ ബോട്ടില്‍, ടിഫിന്‍ ബോക്സ്, നോട്ടുബുക്ക് എന്നിവ അടങ്ങിയ സൗജന്യ പഠന കിറ്റ് വിതരണം ചെയ്യുന്നതിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകള്‍ മാര്‍ച്ച് 20 വരെ സ്വീകരിക്കും. അപേക്ഷയും മറ്റു വിശദ വിവരങ്ങളും ജില്ലാ ഓഫീസിലും ബോര്‍ഡിന്റെ ഔദ്യോഗിക വെബ്സൈറ്റായ www.kmtwwfb.org യിലും ലഭിക്കും. ഒന്നാം ക്ലാസ്സില്‍ പഠിക്കാന്‍ പോകുന്ന കുട്ടികള്‍ക്ക് പ്രവേശനം നേടുന്ന മുറയ്ക്ക് അപേക്ഷിക്കാം. ഫോണ്‍: 0497-2705197

സൗജന്യ തൊഴില്‍ പരിശീലനം

പ്രധാനമന്ത്രി കൗശല്‍ വികാസ് യോജന സ്‌കില്‍ ഹബ് പദ്ധതിയുടെ ഭാഗമായി പാലയാട് അസാപ് കമ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍ മാര്‍ച്ച് മാസം സൗജന്യ തൊഴില്‍ പരിശീലനം ആരംഭിക്കുന്നു. പ്ലസ് ടു യോഗ്യതയുള്ള ഉദ്യോഗാര്‍ഥികള്‍ക്കായി സപ്ലൈ ചെയിന്‍ എക്സിക്യൂട്ടീവ് കോഴ്സിലേക്കാണ് അപേക്ഷ ക്ഷണിച്ചത്. ഫോണ്‍: 9495999712 

ക്വട്ടേഷന്‍ ക്ഷണിച്ചു

കണ്ണൂര്‍ ഗവ. എഞ്ചിനീയറിംഗ് കോളേജിലെ ഇലക്ട്രിക്സ് ആന്‍ഡ് ഇലക്ട്രോണിക്സ് വകുപ്പിലെ പവര്‍ ഇലക്ട്രോണിക്സ് ആന്‍ഡ് ഡ്രൈവ്സ് ലബോറട്ടറിയിലേക്ക് സോള്‍ഡറിംഗ് സ്റ്റേഷന്‍സ് വാങ്ങുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷനുകള്‍ മാര്‍ച്ച് പത്തിന് ഉച്ചയ്ക്ക് 12.30 വരെ സ്വീകരിക്കും. കൂടുതല്‍ വിവരങ്ങള്‍ www.gcek.ac.in ല്‍ ലഭിക്കും. ഫോണ്‍: 04972780226

date