Skip to main content

നെല്ലിയാമ്പതി വിനോദയാത്ര

 

കെ.എസ്.ആര്‍.ടി.സി പയ്യന്നൂര്‍ യുണിറ്റ് ബജറ്റ് ടൂറിസം സെല്ലിന്റെ നേതൃത്വത്തില്‍ മാര്‍ച്ച് ആറിന് രണ്ട് ദിവസത്തെ നെല്ലിയാമ്പതി വിനോദയാത്ര സംഘടിപ്പിക്കുന്നു. കല്‍പ്പാത്തി, സീതാര്‍കുണ്ഡ്, ഓറഞ്ച് ഫാം, മലമ്പുഴ ഡാം, അഹല്യ ഹെറിറ്റേജ് വില്ലേജ്, പോത്തുണ്ടി ഡാം, കേശവന്‍ പാറ എന്നിവയാണ് യാത്രയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. നെല്ലിയാമ്പതിയിലാണ് താമസ സൗകര്യം ഏര്‍പ്പെടുത്തിയിരിക്കുന്നത്. മാര്‍ച്ച് ആറിന് രാത്രി ഒമ്പത് മണിയോടെ പയ്യന്നൂരില്‍ നിന്നും പുറപ്പെട്ട് ഒമ്പതിന് പുലര്‍ച്ചെ തിരിച്ചെത്തുന്ന വിധത്തിലാണ് യാത്ര ക്രമീകരിച്ചിരിക്കുന്നത്. ആദ്യം ബുക്ക് ചെയ്യുന്ന 36 പേര്‍ക്കാണ് അവസരം. കൂടുതല്‍ വിവരങ്ങള്‍ക്കും ബുക്കിങ്ങിനും: 9495403062, 9745534123

date