"അൻപ് 2025" ബൗദ്ധിക ഭിന്നശേഷി ബോധവൽക്കരണ പരിപാടി നടത്തി
ഭൗതിക ഭിന്നശേഷിക്കാരായ വ്യക്തികളുടെ കഴിവുകൾ പരിപോഷിപ്പിക്കാനും നിയമങ്ങളും പദ്ധതികളും സംബന്ധിച്ച അവബോധം വ്യാപിപ്പിക്കുന്നതിനും തലശ്ശേരി മുനിസിപ്പൽ ടൗൺ ഹാളിൽ "അൻപ് 2025" താലൂക്ക്തല ബൗദ്ധിക ഭിന്നശേഷി ബോധവൽക്കരണ പരിപാടി നടത്തി. അന്താരാഷ്ട്ര ഭിന്നശേഷി ദിനത്തിൻ്റെ ഭാഗമായി സാമൂഹ്യനീതി വകുപ്പിൻ്റെ ആഭിമുഖ്യത്തിലും സംസ്ഥാന ഭിന്നശേഷി കമ്മീഷണറുടെ നേതൃത്വത്തിലുമാണ് പരിപാടി സംഘടിപ്പിച്ചത്. തലശ്ശേരി മുനിസിപ്പൽ ചെയർപേഴ്സൺ കാരായി ചന്ദ്രശേഖരൻ ഉദ്ഘാടനം ചെയ്തു. ജില്ലാ സാമൂഹ്യനീതി ഓഫീസർ പി ബിജു അധ്യക്ഷനായി.
"ഭിന്നശേഷി വ്യക്തികളുടെ അവകാശ നിയമം 2016" എന്ന വിഷയത്തിൽ സംസ്ഥാന ഭിന്നശേഷി കമീഷണറേറ്റ് ഡെപ്യൂട്ടി സെക്രട്ടറി രാജീവ്. ആർ, "നാഷണൽ ട്രസ്റ്റ് നിയമം -1999 (ലോക്കൽ ലെവൽ കമ്മിറ്റി, ലീഗൽ ഗാർഡിയൻഷിപ്പ്, നിരാമയ ഇൻഷുറൻസ് പരിരക്ഷ") എന്ന വിഷയത്തിൽ എൽ.എൽ.സി കൺവീനർ പി.കെ സിറാജ്, "സാമൂഹ്യസുരക്ഷാ പദ്ധതികളും യൂ. ഡി.ഐ. ഡി യും" എന്ന വിഷയത്തിൽ വയോമിത്രം പ്രോജക്ട് കോഓർഡിനേറ്റർ സന്ധ്യ സന്തോഷ്, "ഭിന്നശേഷി പ്രാരംഭ ഇടപെടൽ കേന്ദ്രങ്ങളും സേവനങ്ങളും" എന്ന വിഷയത്തിൽ ജില്ലാ ഏർലി ഇൻ്റർവൻഷൻ സെൻ്റർ മാനേജർ വിപിന എന്നിവർ ക്ലാസെടുത്തു. യു. ഡി. ഐ. ഡി, ലീഗൽ ഗാർഡിയൻഷിപ്പ്, നിരാമയ ഇൻഷുറൻസ് എന്നിവയുമായി ബന്ധപ്പെട്ട് സംശയ നിവാരണത്തിന് ഹെൽപ്പ് ഡെസ്ക് സേവനവും ഉണ്ടായിരുന്നു. സംസ്ഥാനതല സവിശേഷ ഭിന്നശേഷി കായിക മേളയിൽ ഷോട്ട് പുട്ടിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ മോഹനൻ കമാലുദ്ധീൻ, സിനാൻ എന്നിവർക്കുള്ള ട്രോഫിയും സർട്ടിഫിക്കറ്റും വിതരണം ചെയ്തു.
തലശ്ശേരി തഹസിൽദാർ വിജേഷ് പത്മനാഭൻ, ജില്ലാ സാമൂഹ്യനീതി ഓഫീസ് സീനിയർ സൂപ്രണ്ട് പി.കെ നാസർ, ജില്ലാ ഭിന്നശേഷി കമ്മിറ്റി അംഗങ്ങളായ എം.പി കരുണാകരൻ, ശോഭന മധു, വയോമിത്രം കോ ഓർഡിനേറ്റർ സന്ധ്യ സന്തോഷ് എന്നിവർ സംസാരിച്ചു.
- Log in to post comments