Skip to main content

സ്കുഫെ ഉൾപ്പെടെ സമഗ്ര വികസനവുമായി തൃശ്ശൂർ ജില്ലാ പഞ്ചായത്ത് ബജറ്റ്

 മാറുന്ന കാലത്തെ പുത്തൻ സാധ്യതകളും ആവശ്യങ്ങളും ഉൾക്കൊണ്ട് വരും സാമ്പത്തിക വർഷത്തേക്ക് മാതൃക ബജറ്റ് തയ്യാറാക്കിയിരിക്കുകയാണ് തൃശ്ശൂർ ജില്ലാ പഞ്ചായത്ത്. സമഗ്ര മേഖലകളിലും കാര്യക്ഷമമായ വികസനം ഉറപ്പാക്കുന്ന പദ്ധതികൾക്കൊപ്പം സ്കുഫെ പദ്ധതി ഉൾപ്പെടെയുള്ള വനിതാ ശാക്തീകരണ പ്രവർത്തനങ്ങൾ സാമൂഹ്യ വികസനത്തിന്റെ പുതിയ സാധ്യതകളാവുകയാണ്. ജില്ലയിലെ ഹൈസ്കൂൾ ഹയർ സെക്കൻഡറി സ്കൂളിൽ കുടുംബശ്രീയുടെ നേതൃത്വത്തിൽ സ്കുഫെ പദ്ധതി ഉൾപ്പെടെ ആരംഭിക്കാൻ ഒരുങ്ങുകയാണ് ജില്ലാ പഞ്ചായത്ത്. കുട്ടികൾക്ക് ആവശ്യമായ ലഘു ഭക്ഷണവും ജ്യൂസ് ഉൾപ്പെടെയുള്ള കുടുംബശ്രീ ഉൽപ്പന്നങ്ങളും കുറഞ്ഞ വിലയ്ക്ക് ഇവിടെ ലഭ്യമാകും. കുട്ടികൾ സ്കൂളിൽ നിന്നും പുറത്തുപോയി അലഞ്ഞു തിരിഞ്ഞു നടക്കുന്നത് ഒഴിവാക്കാനും ലഹരിക്ക് അടിമപ്പെടാതിരിക്കുവാനും  സ്കുഫെ പദ്ധതിയിലൂടെ സാധിക്കും.
പുനരുപയോഗ ഊർജ്ജ മേഖലയിലും തൊഴിൽ, മാന്യസംസ്കരണം, റോബോ പാർക്ക്, വിജ്ഞാൻ സാഗർ, കൃഷി തുടങ്ങി സമഗ്ര മേഖലയിലും നൂതന സമീപനങ്ങളോടെ പദ്ധതികൾ ആവിഷ്കരിച്ച് സുസ്ഥിരവികസനം സാധ്യമാക്കുകയാണ് ജില്ലാ പഞ്ചായത്ത്.

 ജില്ലാ പഞ്ചായത്ത് ഹാളിൽ നടന്ന  ചടങ്ങിൽ വൈസ് പ്രസിഡണ്ടും ഫിനാൻസ് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സനുമായ ടി കെ സുധീഷ് ബജറ്റ് അവതരിപ്പിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മേരി തോമസ്, വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ പി ഐ സജിത, പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ പി എസ് വിനയൻ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഷീല ജോർജ്, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ കെ ആർ മായ, ജില്ലാ പഞ്ചായത്ത് സെക്രട്ടറി ടോബി തോമസ് തുടങ്ങിയവർ പങ്കെടുത്തു. 

 

date