Skip to main content

തോളൂർ ഗ്രാമപഞ്ചായത്ത് വികസന സെമിനാർ

തോളൂർ ഗ്രാമപഞ്ചായത്ത് വികസന സെമിനാർ സംഘടിപ്പിച്ചു. ജില്ലാപഞ്ചായത്തംഗം ലീലാ രാമകൃഷ്ണൻ വികസന സെമിനാർ ഉദ്ഘാടനം ചെയ്തു. തോളൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ശ്രീകല കുഞ്ഞുണ്ണി അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്തംഗം  അഡ്വ. പി.കെ. പ്രസാദ് കരട് പദ്ധതി രേഖ പ്രകാശനം നടത്തി. തോളൂർ ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷ പ്രിയ സുനിൽ കരട് പദ്ധതി 2026 - 27 അവതരിപ്പിച്ചു. അഞ്ച് കോടി രൂപ വകയിരുത്തിയ പദ്ധതികളാണ് അവതരിപ്പിച്ചത്. ഹാപ്പിനസ് പാർക്ക് നിർമ്മാണത്തിന് ആദ്യ മുൻഗണന നൽകി കൃഷി, ആരോഗ്യം , റോഡ് എന്നിവയ്ക്ക് പ്രാധാന്യം ഉറപ്പാക്കിയാണ് വികസന രേഖ തയ്യാറാക്കിയിട്ടുള്ളത് .
 

തോളൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ലിൻസൺ യു പുത്തൂർ, ആസൂത്രണ സമിതി ഉപാധ്യക്ഷൻ അഡ്വ ലൈജു സി എടക്കളത്തൂർ, സ്ഥിരം സമിതി അധ്യക്ഷരായ എൻ.പി. സരോജിനി , ലിസ ഫ്രാൻസീസ്, ഗ്രാമപഞ്ചായത്തംഗം ജിഷ്ണുദേവ് , സെക്രട്ടറി അനൂപ് കുമാർ എന്നിവർ സംസാരിച്ചു. ഗ്രാമപഞ്ചായത്തംഗങ്ങൾ, ആസൂത്രണ സമിതി അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.

 

date