മൊബൈല്‍ ഐ.സി.യു സ്റ്റാഫ് നഴ്സ് നിയമനം
മഞ്ചേരി ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എച്ച്.ഡി.എസ്/കെ.എ.എസ്.പി. ന് കീഴില്‍ ദിവസവേതനാടിസ്ഥാനത്തില്‍ മൊബൈല്‍ ഐ.സി.യു സ്റ്റാഫ് നഴ്സ്/എമര്‍ജന്‍സി മെഡിസിന്‍ ടെക്‌നീഷ്യന്‍ തസ്തികയില്‍ നിയമനം നടത്തുന്നതിനുള്ള അഭിമുഖം മാര്‍ച്ച് രണ്ടിന് രാവിലെ 10.30ന് ആശുപത്രി സൂപ്രണ്ടിന്റെ ഓഫീസില്‍ നടക്കും.
ബി.എസ്.സി എമര്‍ജന്‍സി മെഡിസിന്‍ ടെക്നീഷ്യന്‍ അല്ലെങ്കില്‍ ഗവ. അംഗീകൃത ജി.എന്‍.എം/ബി.എസ്.സി നഴ്‌സിങ്, ഡിപ്ലോമ ഇന്‍ എമര്‍ജന്‍സി മെഡിസിന്‍ കോഴ്‌സ് പാസ്സായവര്‍ അല്ലെങ്കില്‍ മൊബൈല്‍ ഐ.സി.യു ആംബുലന്‍സ്/എമര്‍ജന്‍സി ഡിപ്പാര്‍ട്ട്മെന്റ് പരിചയം ഉള്ളവര്‍ക്ക് അപേക്ഷിക്കാം. കേരള നഴ്സിങ് കൗണ്‍സിലിന്റെ രജിസ്ട്രേഷന്‍ നിര്‍ബന്ധം.
നിര്‍ദ്ദിഷ്ട യോഗ്യതയുള്ള 45 വയസ്സ് തികയാത്ത ഉദ്യോഗാര്‍ത്ഥികള്‍ ബന്ധപ്പെട്ട എല്ലാ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും ഒരു കോപ്പി പാസ്പോര്‍ട്ട് സൈസ് ഫോട്ടോയും ആധാര്‍ കാര്‍ഡും സഹിതം അഭിമുഖത്തിന് ഹാജരാകണം.
ഫോണ്‍- 0483 2762037.
- Log in to post comments