നടത്തറ ഗ്രാമപഞ്ചായത്ത് പോലൂക്കര അങ്കണവാടി പുതിയ കെട്ടിടം ഒരുങ്ങി
നടത്തറ ഗ്രാമപഞ്ചായത്ത് പോലൂക്കര കൃഷ്ണൻ മാസ്റ്റർ നഗർ 156ാം നമ്പർ അങ്കണവാടി പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം റവന്യൂ ഭവന നിർമാണ വകുപ്പ് മന്ത്രി അഡ്വ. കെ രാജൻ നിർവഹിച്ചു. നടത്തറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി. ജോബി ജോസ് അധ്യക്ഷത വഹിച്ചു. ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീവിദ്യ രാജേഷ് മുഖ്യാതിഥിയായി. നടത്തറ ഗ്രാമപഞ്ചായത്തംഗം സന്ധ്യ ശിവദാസൻ ആമുഖ വിവരണം നടത്തി.
റവന്യൂ ഭവന നിർമാണ വകുപ്പ് മന്ത്രിയും ഒല്ലൂർ നിയോജക മണ്ഡലം എം എൽ എ യുമായ കെ. രാജന്റെ ശ്രമഫലമായി കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ സി എസ് ആർ ഫണ്ടിൽ നിന്ന് ലഭ്യമാക്കിയ 30 ലക്ഷം രൂപ ഉപയോഗിച്ചാണ് കെട്ടിട നിർമാണം പൂർത്തീകരിച്ചത് .
നടത്തറ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷീന ഷാജു, സ്ഥിരം സമിതി അധ്യക്ഷരായ സജിത ജനാർദ്ദനൻ , സി. വി സുരേഷ് , പി. കെ അഭിലാഷ് , ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്തംഗം ഗീത രവീന്ദ്രാക്ഷൻ , നടത്തറ കുടുംബശ്രീ സി ഡി എസ് ചെയർപേഴ്സൺ ബിന്ദു അജയൻ, ഐ സി ഡി എസ് സൂപ്പർവൈസർ എസ്. എസ് ഫാത്തിമ
തുടങ്ങിയവർ സംസാരിച്ചു. നടത്തറ ഗ്രാമപഞ്ചായത്തംഗങ്ങളായ ശാലിനി സുനിൽ, ടി. അഖിൽ,മോനിഷ പ്രതീഷ് , ഷേർളി മോഹൻ , ബിന്നി വർഗീസ് , രാഷ്ട്രീയപാർട്ടി പ്രതിനിധികൾ , പ്രദേശ വാസികൾ തുടങ്ങിയവർ പങ്കെടുത്തു.
- Log in to post comments