Skip to main content

കട്ടിലപ്പൂവം- കല്ലിൻചാൽ റോഡ് നാടിന് സമർപ്പിച്ചു

മാടക്കത്തറ ഗ്രാമപഞ്ചായത്ത് കട്ടിലപൂവം- കല്ലിൻ ചാൽ റോഡ് റവന്യൂ ഭവന നിർമാണ വകുപ്പ് മന്ത്രി അഡ്വ. കെ രാജൻ നാടിന് സമർപ്പിച്ചു. മാടക്കത്തറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സണ്ണി ചെന്നിക്കര അധ്യക്ഷത വഹിച്ചു.

ഒല്ലൂർ നിയോജകമണ്ഡലം എം എൽ എയുടെ ആസ്തി വികസന ഫണ്ടിൽ ഉൾപ്പെടുത്തിയാണ് റോഡ് നിർമിച്ചത്. മാടക്കത്തറ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സുകന്യ ബൈജു, സ്ഥിരം സമിതി അധ്യക്ഷരായ സാവിത്രി രാമചന്ദ്രൻ , എ. എം അശോകൻ , കെ. പി പ്രശാന്ത്, ബ്ലോക്ക് പഞ്ചായത്തംഗം ജെയ്മി ജോർജ്, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, പ്രദേശവാസികൾ തുടങ്ങിയവർ പങ്കെടുത്തു.

date