ഇലക്ടറല്‍ റോള്‍ ഒബ്‌സര്‍വർ ജില്ലയില്‍ സന്ദര്‍ശനം നടത്തി
തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌ക്കരണം അനുസരിച്ചുള്ള അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചതിനു ശേഷമുള്ള നടപടികള്‍ വിലയിരുത്തുന്നതിനായി ജില്ലയുടെ ചുമതലയുള്ള ഇലക്ടറല്‍ റോള്‍ ഒബ്‌സര്‍വര്‍ കെ.ബിജുവിന്റെ നേതൃത്വത്തില്‍ ജില്ലാ കളക്ടറുടെ കാര്യാലയത്തില്‍ അവലോകന യോഗം ചേര്‍ന്നു. എസ്.ഐ.ആര്‍. പ്രസിദ്ധീകരിച്ചതിനു ശേഷം പുതുതായി വോട്ടര്‍ പട്ടികയില്‍ ചേര്‍ക്കാനുള്ള അപേക്ഷകള്‍ കൃത്യമായി ശ്രദ്ധിക്കണമെന്നും വോട്ടര്‍പട്ടികയില്‍ ഒരു തരത്തിലുമുള്ള ഡൂപ്ലിക്കേഷനുമില്ലാതിരിക്കാന്‍ ബി.എല്‍.ഒ., ഇ.ആര്‍.ഒ മാര്‍ ജാഗ്രത പുലര്‍ത്തണമെന്നും അദ്ദേഹം ഒര്‍മിപ്പിച്ചു.
പുതുതായി അനുവദിക്കപ്പെട്ട പോളിങ് ബൂത്തുകളില്‍ മതിയായ അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പാക്കാൻ അദ്ദേഹം നിർദ്ദേശം നൽകി. പുതിയ എല്ലാ വോട്ടർമാർക്കും ഫോട്ടോ പതിച്ച തെരഞ്ഞെടുപ്പ് വോട്ടർ ഐ.ഡി. ലഭ്യമാകുന്നുവെന്ന് ഉറപ്പു വരുത്തണമെന്നും ഇലക്ടറൽ റോൾ ഒബ്സർവർ പറഞ്ഞു.
ജില്ലാ കളക്ടർ ഡോ. വിനയ് ഗോയൽ, മുൻ ജില്ലാ കളക്ടർ വി.ആർ. വിനോദ്, തെരഞ്ഞെടുപ്പ് ഡെപ്യൂട്ടി കളക്ടർ ടി.കെ.ജയന്തി, ഇലക്ട്രൽ രജിസ്ട്രേഷൻ ഓഫീസർമാർ, തെരഞ്ഞെടുപ്പ് വിഭാഗത്തിലെ വിവിധ ഉദ്യോഗസ്ഥർ തുടങ്ങിയവർ സംബന്ധിച്ചു.
- Log in to post comments