Post Category
സൗജന്യ കമ്പ്യൂട്ടര്‍ പരിശീലനം
കുഴല്‍മന്ദം ചന്തപ്പുര ഗവ.പ്രീ-എക്സാമിനേഷന്‍ ട്രെയിനിങ് സെന്ററില്‍ വിവിധ കമ്പ്യൂര്‍ പരിശീലന കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഡേറ്റ എന്‍ട്രി ആന്റ് ഓഫീസ് ഓട്ടോമേഷന്‍, ഡിറ്റിപി എന്നീ കോഴ്സുകള്‍ക്കാണ് സൗജന്യ പരിശീലനം നല്‍കുന്നത്. പട്ടികജാതി/പട്ടിക വര്‍ഗ വിദ്യാര്‍ഥികള്‍ക്ക് അപേക്ഷിക്കാം. പ്ലസ്ടു അല്ലെങ്കില്‍ തത്തുല്യ പരീക്ഷ വിജയിച്ചവര്‍ക്കാണ് അവസരം. താല്‍പര്യമുള്ളവര്‍ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍, ഫോട്ടോ എന്നിവ സഹിതം മാര്‍ച്ച് പത്തിന് വൈകീട്ട് അഞ്ചിനുള്ളില്‍ കുഴല്‍മന്ദം ഗവ പ്രീ എക്സാമിനേഷന്‍ ട്രെയിനിങ് സെന്ററില്‍ അപേക്ഷ സമര്‍പ്പിക്കണം. അപേക്ഷ ജില്ലാ/ബ്ലോക്ക്/മുന്‍സിപ്പല്‍/ പട്ടികജാതി വികസന ഓഫീസുകളില്‍ ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 04922 273777, 9847866388.
date
- Log in to post comments