കടമ്പൂര്‍ ഗവ:ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പുതിയ കെട്ടിടം മന്ത്രി നാടിന് സമര്‍പ്പിച്ചു
കടമ്പൂര്‍ ഗവ:ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന്റെ പുതിയ കെട്ടിടം വിദ്യാഭ്യാസ തൊഴില്‍ വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്തു. സംസ്ഥാന സര്‍ക്കാരിന്റെ പൊതു വിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി കിഫ്ബി ഫണ്ടില്‍ നിന്നും അനുവദിച്ച 3.90 കോടി രൂപ ചിലവഴിച്ചാണ് ആധുനിക സൗകര്യങ്ങളോടെ കെട്ടിടം നിര്‍മ്മിച്ചത്.
പരിപാടിയില്‍ അഡ്വ. കെ. പ്രേംകുമാര്‍ എം.എല്‍.എ അധ്യക്ഷനായി. അമ്പലപ്പാറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ രാധാകൃഷ്ണന്‍, വൈസ് പ്രസിഡന്റ് സൗദ സലീം, ഒറ്റപ്പാലം ബ്ലോക്ക് പഞ്ചായത്ത് അംഗം കെ വിനോദ്, ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ കെ കൃഷ്ണപ്രകാശ്, വാര്‍ഡ് മെമ്പര്‍ വിജിത, പ്രോഗ്രാം കമ്മിറ്റി ചെയര്‍മാന്‍ പി പി ഹരിദാസ്, അധ്യാപകര്‍, വിദ്യാര്‍ഥികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. പ്രിന്‍സിപ്പല്‍ പി മനോജ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. അസി. എക്സി. എഞ്ചിനീയര്‍ എസ് സേതു സങ്കേതിക റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
- Log in to post comments