Skip to main content

പ്രത്യേക വില്‍പ്പന ക്യാമ്പയിന്‍ മൂന്നിന്

കേരള സംസ്ഥാന സഹകരണ റബ്ബര്‍ മാര്‍ക്കറ്റിങ് ഫെഡറേഷന്‍ ലിമിറ്റഡിന്റെ  പ്രത്യേക വില്‍പ്പന ക്യാമ്പയിന്‍ മാര്‍ച്ച് മൂന്നിന് നടക്കും. പാലക്കാട് സര്‍വീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തില്‍ രാവിലെ 11നാണ് പരിപാടി. ക്യാമ്പയിന്റെ ഉദ്ഘാടനം വി കെ ശ്രീകണ്ഠന്‍ എം.പി നിര്‍വഹിക്കും. ക്യാമ്പയിനിന്റെ ഭാഗമായി കര്‍ഷകര്‍ക്ക് നാനോ വളങ്ങള്‍, ജൈവവളങ്ങള്‍ എന്നിവ ജില്ലയില്‍ സഹകരണ ബാങ്കുകളിലുടെയും മൊബൈല്‍ യൂണിറ്റുകളിലുടെയും പ്രത്യേക പ്രചരണ പ്രവര്‍ത്തനങ്ങളിലൂടെ ലഭ്യമാക്കുകയും ഫെഡറേഷന്റെ മിശ്ര വളങ്ങള്‍ക്ക് പുതിയ ബ്രാന്‍ഡ് നാമം പുറത്തിറക്കുകയും ചെയ്യും. പരിപാടിയില്‍ ഫെഡറേഷന്‍ പ്രസിഡന്റ് പി.വി സക്കറിയ അധ്യക്ഷനാവും.

date