Post Category
സൗജന്യ സ്‌കൂള്‍ കിറ്റ് അപേക്ഷ ക്ഷണിച്ചു
കേരള ഓട്ടോമൊബൈല്‍ വര്‍ക്ക്ഷോപ്പ് തൊഴിലാളി ക്ഷേമനിധി പദ്ധതിയില്‍ സജീവ അംഗങ്ങളായ തൊഴിലാളികളുടെ മക്കള്‍ക്ക് സൗജന്യ പഠനകിറ്റ് വിതരണത്തിന് അപേക്ഷ ക്ഷണിച്ചു. സര്‍ക്കാര്‍ അല്ലെങ്കില്‍ സര്‍ക്കാര്‍ എയ്ഡഡ് സ്‌കൂളുകളില്‍ 2026-27 അധ്യയന വര്‍ഷത്തില്‍ പഠിക്കുന്ന ഒന്ന് മുതല്‍ ഏഴ് വരെ ക്ലാസുകളിലെ കുട്ടികള്‍ക്കാണ് ആനുകൂല്യം. അവസാന തീയതി മാര്‍ച്ച് 20. അപേക്ഷാ ഫോമിനും കൂടുതല്‍ വിവരങ്ങള്‍ക്കുമായി എറണാകുളം ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസുമായി നേരിട്ടോ 0484-2401632 എന്ന ഫോണ്‍ നമ്പറിലോ ബന്ധപ്പെടാമെന്ന് ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു.
date
- Log in to post comments