Skip to main content

ഉപരാഷ്ട്രപതിയുടെ സന്ദര്‍ശനം : കൊച്ചി നഗരത്തില്‍ ഇന്നും നാളെയും ഗതാഗത നിയന്ത്രണം

ഉപരാഷ്ട്രപതി സി.പി.  രാധാകൃഷ്ണന്റെ ജില്ലാ സന്ദര്‍ശനത്തോട് അനുബന്ധിച്ച് ഇന്ന്  (ഫെബ്രുവരി 28) വൈകീട്ട്  അഞ്ച് മുതല്‍ എഴുവരെയും നാളെ  (മാര്‍ച്ച് 1)  രാവിലെ  എട്ട് മുതല്‍  11 വരെയും കൊച്ചി നഗര പരിധിയില്‍ വാത്തുരുത്തി ജംഗ്ഷന്‍ മുതല്‍ ഹൈക്കോര്‍ട്ട് ജംഗ്ഷന്‍ വരെയുള്ള ഭാഗങ്ങളില്‍ (വില്ലിങ്ടണ്‍ ഐലന്റ്, നേവല്‍ ബേസ്, തേവര, എം.ജി. റോഡ്, ബാനര്‍ജി റോഡ്', പാര്‍ക്ക് അവന്യൂ റോഡ്, ഷണ്മുഖ റോഡ് ഭാഗങ്ങളില്‍) ഗതാഗത നിയന്ത്രണവും ഡ്രോണ്‍  നിയന്ത്രണം ഉണ്ടായിരിക്കുന്നതാണ് കൊച്ചി സിറ്റി പോലീസ് കമ്മീഷണറേറ്റ് അറിയിച്ചു. 

വാഹനങ്ങള്‍ താഴെ പറയുന്ന രീതിയില്‍ വഴി തിരിഞ്ഞ് പോകേണ്ടതാണ്

 ഫോര്‍ട്ടു കൊച്ചി, മട്ടാഞ്ചേരി ഭാഗത്തുനിന്നും ഹൈക്കോടതി, കണ്ടയ്‌നര്‍ റോഡ്, ഇടപ്പള്ളി എന്നീ ഭാഗത്തേയ്ക്ക് പോകുന്ന വാഹനങ്ങള്‍ തോപ്പുപടി ബി.ഒ.റ്റി പാലം കഴിഞ്ഞ് വലത്തോട്ട് തിരിഞ്ഞ് അലക്‌സാണ്ടര്‍ പറമ്പിത്തറ പാലം വഴി കുണ്ടന്നൂര്‍ ജംഗ്ഷനിലെത്തി ഇടത്തേക്ക് തിരിഞ്ഞ് വൈറ്റില ജംഗ്ഷനില്‍ നിന്നും വീണ്ടും ഇടത്തേക്ക് തിരിഞ്ഞ് കടവന്ത്ര ജംഗ്ഷനിലെത്തി വലത്തോട്ട് തിരിഞ്ഞ് കെ.കെ. റോഡിലൂടെ കലൂര്‍ ജംഗ്ഷനിലെത്തി കച്ചേരിപ്പടി വഴി ഹൈക്കോര്‍ട്ട് ജംഗ്ഷനിലെത്തി ബോള്‍ഗാട്ടി ജംഗ്ഷന്‍ വഴി കണ്ടെയ്‌നര്‍ ഭാഗത്തേയ്ക്ക് പോകേണ്ടതാണ്. അല്ലെങ്കില്‍ ഫോര്‍ട്ടുകൊച്ചി വൈപ്പിന്‍ ജംങ്കാര്‍ സര്‍വ്വീസ് ഉപയോഗിക്കേണ്ടതാണ്

 വൈപ്പിന്‍ ഭാഗത്തുനിന്നും ഫോര്‍ട്ടു കൊച്ചി, മട്ടാഞ്ചേരി ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങള്‍ ഹൈക്കോടതി ജംഗ്ഷനില്‍ നിന്നു ഇടത്തേക്ക് തിരിഞ്ഞ് കലൂര്‍ ജംഗ്ഷനിലെത്തി കെ.കെ.റോ ഡിലൂടെ കടവന്ത്ര ജംഗ്ഷനിലെത്തി ഇടത്തേക്ക് തിരിഞ്ഞ് സഹോദരന്‍ അയ്യപ്പന്‍ റോഡിലൂടെ വൈറ്റിലയില്‍ എത്തി കുണ്ടന്നൂര്‍ ജംഗ്ഷനില്‍ നിന്നു വലത്തോട്ട് തിരിഞ്ഞ് കുണ്ടന്നൂര്‍ പാലം വഴി തോപ്പുംപടി ഭാഗത്തേക്ക് പോകേണ്ടതാണ്. അല്ലെങ്കില്‍ ഫോര്‍ട്ടുകൊച്ചി വൈപ്പിന്‍ ജങ്കാര്‍ സര്‍വ്വീസ് ഉപയോഗിക്കേണ്ടതാണ്

തേവര ഫെറി ഭാഗത്തു നിന്നും കലൂര്‍ ഇടപ്പള്ളി ഭാഗത്തേക്ക് വരുന്ന ചെറു വാഹനങ്ങള്‍ പണ്ഡിറ്റ് കറുപ്പന്‍ റോഡിലൂടെ മട്ടമ്മല്‍ ജംഗ്ഷനില്‍ നിന്നും വലത്തോട്ട് തിരിഞ്ഞ് പനമ്പിള്ളി നഗര്‍ വഴി മനോരമ ജംഗ്ഷനില്‍ നിന്നും വലത്തോട്ട് തിരിഞ്ഞ് കെ.കെ. റോഡിലൂടെ കലൂര്‍ ജംഗ്ഷനിലെക്ക് പോകേണ്ടതാണ്.

വൈറ്റില ഭാഗത്തുനിന്നും, ഇടപ്പള്ളി ഭാഗത്തുനിന്നും ഹൈക്കോര്‍ട്ട് ഭാഗത്തേയ്ക്ക് വരുന്ന വാഹനങ്ങള്‍ക്ക് വി.വി.ഐ.പി യാത്ര നടക്കുന്ന സമയത്ത് ഹൈക്കോര്‍ട്ട് ജംഗ്ഷന്‍ വരെ മാത്രമേ പോകവാന്‍ സാധിക്കുകയുള്ളു. എം.ജി. റോഡിലൂടെയുള്ള വാഹനഗതാഗതം ഭാഗീകമായി നിയന്ത്രിച്ചിരിക്കുന്നു.

വി.വി.ഐ.പി. വാഹന വ്യൂഹം കടന്നുപോകുന്ന വഴിയില്‍ ( വാത്തുരുത്തി ജംഗ്ഷന്‍ മുതല്‍ എംജി. റോഡ് - ബി ടി എച്ച്  റോഡ് - പാര്‍ക്ക് അവന്യു റോഡ് ഷണ്‍മുഖ: റോഡ്' വരെ ) ഗതാഗത തടസ്സം ഉണ്ടാക്കുന്ന രീതിയിലുള്ള വാഹന പാര്‍ക്കിംഗ് പൂര്‍ണ്ണമായും നിരോധിച്ചിരിക്കുന്നു.

 ഡ്രോണ്‍ പറത്തുന്നതിനും നിയന്ത്രണം ഉണ്ടായിരിക്കുന്നതാണ്.

date