Skip to main content

ഗര്‍ഭാശയമുഖ കാന്‍സറിനെതിരെ എച്ച്.പി.വി. വാക്‌സിന്‍: വാക്‌സിനേഷന്‍ ഡ്രൈവ് ഫെബ്രുവരി 28 മുതല്‍

സ്ത്രീകളില്‍ കണ്ടുവരുന്ന ഗര്‍ഭാശയമുഖ കാന്‍സര്‍ പ്രതിരോധിക്കുന്നതിന്റെ ഭാഗമായി രാജ്യമൊട്ടാകെ നടപ്പിലാക്കുന്ന എച്ച്.പി.വി. വാക്‌സിനേഷന്‍ കാമ്പയിന്‍ ജില്ലയില്‍ ഫെബ്രുവരി 28 മുതല്‍ ആരംഭിക്കും. പദ്ധതിയുടെ ഭാഗമായി 14 വയസ്സുള്ള പെണ്‍കുട്ടികള്‍ക്ക് എല്ലാ സര്‍ക്കാര്‍ ആരോഗ്യ കേന്ദ്രങ്ങളിലും വാക്‌സിന്‍ സൗജന്യമായി ലഭ്യമാകും.
മൂന്ന് മാസത്തിനുള്ളില്‍ ഈ പ്രായത്തിലുള്ള എല്ലാ പെണ്‍കുട്ടികള്‍ക്കും ഒരു ഡോസ് വാക്‌സിന്‍ നല്‍കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ഗര്‍ഭാശയമുഖ കാന്‍സറിന് കാരണമാകുന്ന വൈറസ് ബാധയെ 90 ശതമാനത്തിലധികം പ്രതിരോധിക്കാന്‍ വാക്‌സിന്‍ ഫലപ്രദമാണ്.

കാമ്പയിന്റെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം തൈക്കാട് ആശുപത്രിയില്‍ വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി നിര്‍വഹിക്കും. ജില്ലാതല ഉദ്ഘാടനം ജനറല്‍ ആശുപത്രിയില്‍ ഉച്ചയ്ക്ക് 2 ന് ടി.ജെ. വിനോദ് എം.എല്‍.എ നിര്‍വ്വഹിക്കും. ജില്ലയില്‍ മാത്രം 15,934 കുട്ടികള്‍ക്ക് വാക്‌സിന്‍ നല്‍കാനാണ് ലക്ഷ്യമിടുന്നത്. എല്ലാ സര്‍ക്കാര്‍ ആരോഗ്യ കേന്ദ്രങ്ങളിലും സൗകര്യം ലഭ്യമാണ്.

വാക്‌സിനേഷനായി യു- വിന്‍ പോര്‍ട്ടല്‍, https://uwin.mohfw.gov.in/home എന്നിവ വഴി മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യാവുന്നതാണ്.

date