Skip to main content

'ഓട്ടി കെയർ ബ്ലൂ റൂം' ഉദ്ഘാടനം മാർച്ച് 4 ന്

വിർച്വൽ റിയാലിറ്റി സംവിധാനമായ ഓട്ടി കെയർ ബ്ലൂ റൂം ഉദ്ഘാടനം മാർച്ച് 4-ന് ഉച്ചയ്ക്ക് ശേഷം 3 മണിക്ക് പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി. ശിവൻകുട്ടി പാങ്ങാപ്പാറ സി.എച്ച് മുഹമ്മദ്‌കോയ മെമ്മോറിയൽ സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ദിവിർച്വൽ റിയാലിറ്റി മെന്റലി ചലഞ്ച്ഡിൽ നിർവഹിക്കും. ബുദ്ധിപരമായ വെല്ലുവിളികൾ നേരിടുന്നവരുടെ പ്രത്യേക വിദ്യാഭ്യാസവും തൊഴിൽപരിശീലനവും ലക്ഷ്യമിട്ട് സംസ്ഥാന സർക്കാരിന്റെ കീഴിൽ പ്രവർത്തിക്കുന്ന സ്ഥാപനമായ എസ്.ഐ.എം.സിയിൽ ഓട്ടിസംഎ.ഡി.എച്ച്.ഡിഇന്റലക്ച്വൽ ഡിസബിലിറ്റി എന്നിവയുള്ള കുട്ടികൾക്ക് വിവിധ നൈപുണി മേഖലകളിൽ പരിശീലനം നൽകുന്നതിനുള്ള പഠനസാമഗ്രിയായ വിർച്വൽ റിയാലിറ്റി സംവിധാനമാണ് 'ഓട്ടി കെയർ ബ്ലൂ റൂം'. ആധുനിക സാങ്കേതികവിദ്യയായ വിർച്വൽ റിയാലിറ്റി ഉപയോഗിച്ച് കുട്ടികളുടെ സാമൂഹിക ഇടപെടൽ കഴിവ്ശ്രദ്ധക്ഷമതപ്രവൃത്തിശേഷിജീവിതനൈപുണി എന്നിവ വികസിപ്പിക്കുന്നതിനായി രൂപകൽപ്പന ചെയ്ത സംവിധാനമാണിത്. വ്യക്തിഗത ആവശ്യങ്ങൾ പരിഗണിച്ചുള്ള പരിശീലന മോഡ്യൂളുകൾ വഴി കുട്ടികളുടെ പെരുമാറ്റപരമായും ബൗദ്ധികമായും വളർച്ചയ്ക്ക് പിന്തുണ നൽകുന്നതാണ് ഈ സംവിധാനത്തിന്റെ പ്രത്യേകത.

വിദ്യാഭ്യാസ-പരിശീലന രംഗത്ത് സാങ്കേതിക നവീകരണങ്ങൾ ഉൾക്കൊള്ളിച്ച് പ്രത്യേക പരിചരണം ആവശ്യമുള്ള കുട്ടികൾക്ക് കൂടുതൽ ഫലപ്രദമായ പിന്തുണ ഉറപ്പാക്കുന്നതിന് ഈ സംവിധാനം സഹായകരമാകുമെന്ന് അധികൃതർ അറിയിച്ചു.

പി.എൻ.എക്‌സ്. 950/2026

date