Skip to main content

എറണാകുളം അറിയിപ്പുകള്‍1

തടി ലേലം
കൊച്ചി:  മുടിക്കല്‍ സര്‍ക്കാര്‍ തടി ഡിപ്പോ ഓഫീസില്‍ തേക്ക്, ഈട്ടി അറക്ക ഉരുപ്പടികള്‍, ഈട്ടി വിറക്, അക്കേഷ്യ, വട്ട എന്നീ മരങ്ങളുടെ പൊതുലേലം ഡിസംബര്‍ 28-ന് രാവിലെ 11-ന് വില്പന നടത്തുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 0484- 2596064, 2522219, 8547604403, 9496175108. 

വനിതാ കമ്മീഷന്‍ മെഗാ അദാലത്ത്
കൊച്ചി:  സംസ്ഥാന വനിതാ കമ്മീഷന്‍ എറണാകുളം ചിറ്റൂര്‍ റോഡിലുളള (ഷേണായീസിനു സമീപം) വൈ.എം.സി.എ ഹാളില്‍ ജനുവരി 28, 29 തീയതികളില്‍ രാവിലെ 10.30 മുതല്‍ മെഗാ അദാലത്ത് നടത്തും.

ടെലിവിഷന്‍  ജേര്‍ണലിസം : കെല്‍ട്രോണ്‍ അപേക്ഷ ക്ഷണിച്ചു
കൊച്ചി:  കേരളസര്‍ക്കാര്‍  സ്ഥാപനമായ കെല്‍ട്രോണ്‍ നടത്തുന്ന ടെലിവിഷന്‍ ജേര്‍ണലിസം കോഴ്‌സിന്റെ  2019-2020 അവധിദിന  ബാച്ചിലേക്ക് ഇപ്പോള്‍ അപേക്ഷിക്കാം. ഏതെങ്കിലും വിഷയത്തില്‍ ബിരുദം നേടിയവര്‍ക്ക്  അപേക്ഷിക്കാവുന്നതാണ്. പ്രായ പരിധി ഇല്ല. പ്രിന്റ് ജേര്‍ണലിസം, ഓണ്‍ലൈന്‍ ജേര്‍ണലിസം, മൊബൈല്‍ ജേര്‍ണലിസം എന്നിവയിലും പരിശീലനം ലഭിക്കും. വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന രേഖകളുമായി തിരുവനന്തപുരം കെല്‍ട്രോണ്‍ നോളജ് സെന്ററില്‍ നേരിട്ടെത്തി അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്. www.ksg.ketlron.in എന്ന വെബ്‌സൈറ്റിലും അപേക്ഷാ ഫോം ലഭിക്കും. ക്ലാസ്സുകള്‍ 2019 ഫെബ്രുവരിയില്‍  ആരംഭിക്കും.  K.S.E.D.C Ltd എന്ന പേരില്‍ തിരുവനന്തപുരത്ത് മാറാവുന്ന 200 രൂപയുടെ ഡി ഡി  സഹിതം പൂരിപ്പിച്ച അപേക്ഷ ജനുവരി 31-നകം സെന്ററില്‍ ലഭിക്കേണ്ടതാണ്.
വിലാസം: കെല്‍ട്രോണ്‍ നോളജ് സെന്റര്‍, രണ്ടാം നില, ചെമ്പിക്കലം ബില്‍ഡിങ്, ബേക്കറി ജംഗ്ഷന്‍ , വിമന്‍സ് കോളേജ്‌റോഡ് , വഴുതക്കാട്, തിരുവനന്തപുരം 695014. വിശദവിവരങ്ങള്‍ക്ക് ഫോണ്‍ :  8137969292, 9746798082.

ഡിറ്റിപിസിയുടെ കയാക്കിംഗ് പരിശീലനവും ഉല്ലാസ സവാരികളും ആരംഭിക്കുന്നു
    എറണാകുളം ഡിറ്റിപിസിയുടെയും ഗോശ്രീ ഐലന്റ് ഡെവലപ്‌മെന്റ് അതോറിറ്റിയുടെയും (ജിഡ) സംയുക്താഭിമുഖ്യത്തില്‍ ക്യൂന്‍സ് വാക്ക്‌വേ പ്രൊജക്റ്റിലെ ജിഡാ ബോട്ട് ജെട്ടിയില്‍ ഉല്ലാസ കയാക്കിംഗ് പരിശീലന പരിപാടിയും, ഉല്ലാസ സവാരികളും ഡിസംബര്‍ 22ാം തിയതി രാവിലെ 9 മണി മുതല്‍ ആരംഭിക്കുന്നു. ഡിറ്റിപിസിയുടെ അംഗീകൃത സേവനദാതാവായ 'സ്‌ക്കൂബാ കൊച്ചിന്‍' എന്ന സ്ഥാപനത്തിന്റെ നേതൃത്വത്തിലാണ് ഇത് സംഘടിപ്പിക്കുന്നത്. ഡിറ്റിപിസി ചെയര്‍മാന്‍ കൂടിയായ    ജില്ലാ    കളക്ടര്‍ മുഹമ്മദ്.വൈ.സഫീറുള്ള യുടെ അധ്യക്ഷതയില്‍ നടക്കുന്ന ചടങ്ങില്‍ ഹൈബി ഈഡന്‍ എം.എല്‍എ ഉദ്ഘാടനം നിര്‍വ്വഹിക്കും. 
കയാക്കിംഗ് പരിശീലനത്തിനുള്ള അവസരം ജില്ലയില്‍  ആദ്യമായാണ് ഡിറ്റിപിസിയുടെ ആഭിമുഖ്യത്തില്‍ ഒരുക്കുന്നത്. കയാക്കിംഗ് ഒരു സ്‌പോര്‍ട്‌സ് എന്നതിലുപരി പ്രകൃതി സൗഹൃദ    ഉല്ലാസ വിനോദോപാധി കൂടിയാണ്. ക്യൂന്‍സ് നടപ്പാതയിലെത്തുന്ന സന്ദര്‍ശകര്‍ക്ക് കായലോര കാഴ്ചകള്‍ ആസ്വദിക്കുന്നതിന് സുരക്ഷിതമായ  കയാക്കിംഗ്  ട്രിപ്പുകള്‍ സഹായകരമാണ്. പരിശീലനത്തിന് രജിസ്‌ട്രേഷന്‍ സൗജന്യമാണ്. വിവിധ തരത്തിലുള്ള കയാക്കുകള്‍ ഉപയോഗിക്കുന്നതിനുള്ള പരിശീലന പരിപാടിയാണ് തയ്യാറാക്കിയിട്ടുള്ളത്. സുരക്ഷിതത്വം, ഉല്ലാസം, കഴിവ് ആര്‍ജിക്കല്‍ എന്നിവയെ അടിസ്ഥാനപ്പെടുത്തിയുള്ളതാണ് പരിശീലനം. പരിശീലന സമയ ദൈര്‍ഘ്യം    6 മുതല്‍ 8 മണിക്കൂറാണ്  ശനി, ഞായര്‍  ദിവസങ്ങളില്‍ രാവിലെ 9 മണി മുതല്‍ 5 മണി വരെയുള്ള സൗകര്യപ്രദമായ  സമയം തെരഞ്ഞെടുക്കുന്നതിനുള്ള സൗകര്യമുണ്ട്. പരിശീലന ഫീസ് 1000 രൂപയാണ്. ഉല്ലാസ ട്രിപ്പുകള്‍ എല്ലാ ദിവസവും  ഉണ്ടായിരിക്കും. അതിന് പ്രത്യേകം നിരക്കുകളാണ്. 15 മിനിട്ടിന്  250/  രൂപയാണ്. രാവിലെ 6.30 മുതല്‍ 11.30 വരെയും, വൈകിട്ട് 2.30 മുതല്‍ 5.30 വരെയുമാണ്  ഉല്ലാസ  ട്രിപ്പുകള്‍ക്കുള്ള  സമയം    കയാക്കിംഗ് പരിശീലനത്തിന് താത്പര്യമുള്ളവര്‍ 9995250002 (ദിലീഷ്, സ്‌ക്കൂബാ കൊച്ചിന്‍) അഥവാ 0484 2367334 ഡിറ്റിപിസി എറണാകുളം എന്നീ നമ്പറുകളില്‍ രജിസ്‌ട്രേഷനായി ബന്ധപ്പെടാവുന്നതാണ്.  

                      

    

date