Post Category
നവീകരണപ്രവര്‍ത്തനങ്ങള്‍
അഴുത ഐസിഡിഎസ് ഓഫീസിന്റെ പരിധിയില്‍പ്പെടുന്ന 49 അങ്കണവാടികളില്‍ സക്ഷം പദ്ധതി പ്രകാരമുള്ള നവീകരണപ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിന്റെ ഭാഗമായി അങ്കണവാടികളില്‍ അടിസ്ഥാന സൗകര്യം ഏര്‍പ്പെടുത്തുന്നതിനായി ക്ലീനിംഗ് സ്റ്റോറേജ് സാധനങ്ങള്‍ വാങ്ങി നല്‍കുന്നതിന് താത്പര്യമുള്ള സ്ഥാപനങ്ങള്‍/ വ്യക്തികളില്‍ നിന്നും ടെണ്ടറുകള്‍ ക്ഷണിച്ചു. ടെണ്ടറുകള്‍ ലഭിക്കേണ്ട അവസാന തീയതി മാര്‍ച്ച് 5 ഉച്ചയ്ക്ക് 1 മണി. അന്നേദിവസം ഉച്ചയ്ക്ക് 2.30ന് പീരുമേട് അഴുത ഐസിഡിഎസ് ഓഫീസില്‍ ടെണ്ടര്‍ തുറക്കും. വിശദവിവരങ്ങള്‍ക്ക് ഫോണ്‍: 04869 233281
date
- Log in to post comments