Post Category
കാട്ടാനാക്രമണം: ഷിജോയുടെ കുടുംബത്തിന് മന്ത്രി കെ. രാജൻ ധനസഹായം കൈമാറി
പീച്ചി മയിലാട്ടുംപാറയിൽ ഫെബ്രുവരി 6-ന് കാട്ടാന ആക്രമണത്തിൽ മരിച്ച ഷിജോയുടെ കുടുംബത്തെ റവന്യൂ-ഭവന നിർമ്മാണ വകുപ്പ് മന്ത്രി കെ. രാജൻ സന്ദർശിച്ചു. തോട്ടുങ്കര പുത്തൻപുരയിൽ വീട്ടിലെത്തിയ മന്ത്രി, സംസ്ഥാന ദുരന്തനിവാരണ ഫണ്ടിൽ നിന്ന് അനുവദിച്ച നാല് ലക്ഷം രൂപയുടെ ഉത്തരവ് കുടുംബത്തിന് കൈമാറി.
പുത്തൻപുരയിൽ വീട്ടിൽ ഷാജിയുടെയും സാലിയുടെയും മകനാണ് ഷിജോ. പീച്ചി വാട്ടർ അതോറിറ്റിയിലെ താൽക്കാലിക ജീവനക്കാരനായിരുന്നു.
അഡീഷണൽ ഡിസ്ട്രിക്ട് മജിസ്ട്രേറ്റ് ആർ മനോജ്, എൽ.ആർ തഹസിൽദാർ നിഷ ആർ ദാസ്, ഡെപ്യൂട്ടി തഹസിൽദാർ പി ജിതേഷ്, വില്ലേജ് ഉദ്യോഗസ്ഥൻ, വാർഡ് മെമ്പർ സ്വപ്ന രാധാകൃഷ്ണൻ, ജനപ്രതിനിധികൾ തുടങ്ങിയവർ മന്ത്രിക്കൊപ്പം ഉണ്ടായിരുന്നു.
date
- Log in to post comments