Skip to main content

സൗജന്യ പി.എസ്.സി കോച്ചിങ്

എക്സൈസ് വിമുക്തി മിഷന്റെ നേതൃത്വത്തിൽ ആദിവാസി വിഭാഗത്തിൽപ്പെട്ട യുവതി യുവാക്കൾക്ക് സൗജന്യ പി.എസ്.സി കോച്ചിങ് സംഘടിപ്പിക്കുന്നു. പീച്ചി ഗവ ട്രൈബൽ സ്കൂളിൽ ഞായറാഴ്ചകളിൽ രാവിലെ 10 മുതൽ വൈകീട്ട് നാല് വരെയാണ് പരിശീലനം. ആറു മാസമാണ് പരിശീലന കാലാവധി. പരിശീലനത്തിനാവശ്യമായ പി.എസ്.സി ഗൈഡുകൾ  എക്സൈസ് വകുപ്പ് സൗജന്യമായി നൽകും. ആദ്യം രജിസ്റ്റർ ചെയ്യുന്ന 30 പേർക്കാണ് അവസരം. രജിസ്ട്രേഷന് വേണ്ടി 6282809077,9809149316 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.

date