Skip to main content

ഇ സി ജി ടെക്നീഷ്യൻ നിയമനം

തൃശൂർ ഗവ. മെഡിക്കൽ കോളേജിൽ ഇ സി ജി ടെക്നീഷ്യൻ തസ്തികയിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. നിബന്ധനകൾക്കു വിധേയമായി പ്രതിദിനവേതനം 800 /- രൂപ നിരക്കിൽ പ്രതിമാസം ഏറ്റവും കൂടിയ തുക 21600 /-രൂപ വേതനത്തിൽ പരമാവധി 89 ദിവസത്തേക്കായിരിക്കും നിയമനം. താല്പര്യമുള്ള 18 നും 36 വയസ്സിനും ഇടയിലുള്ള യോഗ്യരായ ഉദ്യോഗാർത്ഥികൾ സർട്ടിഫിക്കറ്റുകളുടെ അസ്സലും സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും സഹിതം മാർച്ച് മൂന്നിന് രാവിലെ 10 മണിക്ക് മണിക്ക് ഇന്റർവ്യൂവിനായി മെഡിക്കൽ കോളേജ് പ്രിൻസിപ്പാളിൻ്റെ മുളംകുന്നത്തുകാവിലുള്ള കാര്യാലയത്തിൽ ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക് 04372200310, 2200319 എന്ന നമ്പറുകളിൽ ബന്ധപ്പെടുക.

date