Post Category
വൈബ് വണ്‍ വെല്‍നെസ് ഇടുക്കി ജില്ലാതല ഫൈനല്‍ മത്സരം ഇന്ന്
സംസ്ഥാന ആരോഗ്യ വകുപ്പിന്റെ ആഭിമുഖ്യത്തിലുള്ള ഹെല്‍ത്തി കേരള ക്യാമ്പയിന്റെ ഭാഗമായി ജില്ലാ മെഡിക്കല്‍ ഓഫീസ് സംഘടിപ്പിച്ച റെയ്സ് ടു ഹെല്‍ത്ത് 2.0 വൈബ് വണ്‍ വെല്‍നെസ് ഇടുക്കി ജില്ലാതല ഫൈനല്‍ മത്സരം ഇന്ന് (മാര്‍ച്ച് 2) രാവിലെ 9.30ന് കുട്ടിക്കാനം മരിയന്‍ കോളേജില്‍ നടക്കും. ജില്ലാ കളക്ടര്‍ ഡോ. ദിനേശന് ചെറുവാട്ട് ഉദ്ഘാടനം ചെയ്യും. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ. സുരേഷ് വര്‍ഗീസ് അധ്യക്ഷത വഹിക്കും. എന്‍. എച്ച്. എം പ്രോഗ്രാം മാനേജര്‍ ഡോ. ഖയസ് ഇ.കെ വിഷയാവതരണം നടത്തും.
date
- Log in to post comments