Skip to main content

സോഷ്യൽ വർക്കർ ഒഴിവ്

കാക്കനാട് ഗവൺമെൻ്റ് ആശാ ഭവനിൽ സോഷ്യൽ വർക്കറുടെ ഒഴിവിൽ കരാർ അടിസ്ഥാനത്തിൽ  നിയമനം നടത്തും.   അപേക്ഷകർ മെഡിക്കൽ ആൻഡ് സൈക്യാട്രിക് സോഷ്യൽ വർക്ക് അല്ലെങ്കിൽ ഡിസെബിലിറ്റി സ്റ്റഡീസിൽ സ്പെഷ്യലൈസേഷനോടെ എം.എസ്‌.ഡബ്ല്യു ബിരുദം നേടിയിരിക്കണം. കൂടാതെ സൈക്യാട്രിക് സോഷ്യൽ റീഹാബിലിറ്റേഷൻ സെൻ്ററുകളിലോ മാനസികാരോഗ്യ സംരക്ഷണ സ്ഥാപനങ്ങളിലോ കുറഞ്ഞത് രണ്ട് വർഷത്തെ പ്രവർത്തി പരിചയവും ഉണ്ടായിരിക്കണം. സൈക്യാട്രിക് സോഷ്യൽ വർക്കിൽ എം.ഫിൽ ബിരുദമുള്ളവർക്ക് മുൻഗണന.   താല്പര്യമുള്ളവർ ബയോഡേറ്റാ, ഒറിജിനൽ സർട്ടിഫിക്കറ്റുകൾ, പ്രവർത്തി പരിചയ സർട്ടിഫിക്കറ്റുകൾ,  തിരിച്ചറിയൽ രേഖ എന്നിവ സഹിതം മാർച്ച് ആറിന് രാവിലെ 10:30 ന് കാക്കനാട് സിവിൽ സ്റ്റേഷനിലുള്ള ജില്ലാ സാമൂഹിക നീതി ഓഫീസിൽ നടക്കുന്ന വാക്ക്-ഇൻ അഭിമുഖത്തിൽ പങ്കെടുക്കണം.

ഫോൺ: 9447200702.

date