ഗോത്ര സംസ്കാരത്തിന്റെ നേർക്കാഴ്ചയൊരുക്കി നാട്ടക്കല്ലിൽ 'നാട്ടുപെരുമ'; ഗോത്ര മഹോത്സവം
കേരള ലീഗൽ സർവീസസ് അതോറിറ്റിയുടെയും ജില്ലാ ലീഗൽ സർവീസസ് അതോറിറ്റിയുടെയും സംയുക്താഭിമുഖ്യത്തിൽ ഗോത്രവർദ്ധൻ സ്കീമിന്റെ ഭാഗമായി 'നാട്ടുപെരുമ' ഗോത്ര മഹോത്സവം സംഘടിപ്പിച്ചു. വെസ്റ്റ് എളേരി നാട്ടക്കല്ല് എ.എൽ.പി സ്‌കൂളിൽ നടന്ന പരിപാടി ഹൈക്കോടതി ജസ്റ്റിസ് സി. പ്രദീപ് കുമാർ ഉദ്ഘാടനം ചെയ്തു. അവശരായ ഗോത്രവിഭാഗക്കാർക്കുള്ള വീൽചെയറുകളുടെയും തയ്യൽ മെഷീനുകളുടെയും വിതരണോദ്ഘാടനം ജില്ലാ കളക്ടർ കെ. ഇമ്പശേഖർ നിർവഹിച്ചു. ചടങ്ങിൽ ജില്ലാ ലീഗൽ സർവീസ് അതോറിറ്റി ചെയർമാൻ ജസ്റ്റിസ് സനു എസ്. പണിക്കർ അധ്യക്ഷത വഹിച്ചു.
ബളാൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എ. ലത, പഞ്ചായത്തംഗം ഷീബ ഉണ്ണികൃഷ്ണൻ, ഹോസ്ദുർഗ് ബാർ അസോസിയേഷൻ പ്രസിഡണ്ട് കെ. ഗോപാലൻ നായർ, കാസർകോട് ബാർ അസോസിയേഷൻ പ്രസിഡണ്ട് പി. നാരായണൻ, പരപ്പ ട്രൈബൽ ഡെവലപ്മെൻറ് ഓഫീസർ ബി.സി. അയ്യപ്പൻ എന്നിവർ സംസാരിച്ചു. ജില്ലാ ജഡ്ജ് അനിൽ കെ. ഭാസ്കർ സ്വാഗതവും അഡീഷണൽ ഡിസ്ട്രിക്ട് ജഡ്ജ് പി.എം. സുരേഷ് നന്ദിയും പറഞ്ഞു.
ഗോത്ര സംസ്കാരത്തിന്റെ തനിമ വിളിച്ചോതുന്ന നാടൻ കലാരൂപങ്ങൾ, നാടൻ പാട്ടുകൾ, മാജിക് ഷോ എന്നിവ മഹോത്സവത്തിന് മാറ്റ് കൂട്ടി. ഗോത്ര ജനവിഭാഗങ്ങൾക്കായി പ്രത്യേക സെമിനാറും നിയമ ബോധവൽക്കരണ ക്ലാസും സംഘടിപ്പിച്ചു. മേളയുടെ ഭാഗമായി വിവിധ സർക്കാർ വകുപ്പുകളുടെ സേവനങ്ങൾ പരിചയപ്പെടുത്തുന്ന സ്റ്റാളുകളും ഒരുക്കി.
- Log in to post comments