സംസ്ഥാന സർക്കാരിന്റെ ആരോഗ്യകേരളം കാമ്പയിന്റെ ഭാഗമായി കേരള സർക്കാർ ആയുഷ് വകുപ്പ് – എറണാകുളം എൽ.എ.സി., ദേശീയ ആയുഷ് മിഷൻ കേരളം എന്നിവയുടെ ആഭിമുഖ്യത്തിൽ “ഫൺ റൺ” സംഘടിപ്പിച്ചു.
കച്ചേരിപ്പടിയിലെ ഗവൺമെന്റ് ആയുർവേദ ആശുപത്രിയിൽ നിന്ന് ആരംഭിച്ച ഫൺ റൺ ദേശീയ ആയുഷ് മിഷൻ കേരളം ജില്ലാ പ്രോഗ്രാം മാനേജർ ഡോ. ജയകൃഷ്ണൻ കെ. വി.പി. ഫ്ലാഗ് ഓഫ് ചെയ്തു.
ജില്ലാ ഹോമിയോ ആശുപത്രിയിൽ അവസാനിച്ച പരിപാടിയുടെ സമാപന സമ്മേളനം എറണാകുളം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ജില്ല മെഡിക്കൽ ഓഫീസർ (ഐ എസ് എം ) ഡോ. സീബ എസ്. ബാലകൃഷ്ണൻ, ജില്ല മെഡിക്കൽ ഓഫീസർ (ഹോമിയോ) ഡോ. മേഴ്സി ഗൊൺസാൽവസ്, ഹോമിയോ ആശുപതി സൂപ്രണ്ട് ഡോ. സിജി അബ്രാഹാം, സി. എം. ഒ. (ഐ എസ് എം) ഡോ. ബിന്ദു എം. എന്നിവർ പങ്കെടുത്തു.
എടവനക്കാട് സെന്റ് ആംബ്രോസ് യു.പി സ്കൂളിലെ വിദ്യാർത്ഥികൾ യോഗ നൃത്തം അവതരിപ്പിച്ചു. തുടർന്ന് നാച്ചുറോപതി മെഡിക്കൽ ഓഫീസർ ഡോ. അഞ്ജൽ കൃഷ്ണയും യോഗ ഇൻസ്ട്രക്ടർ ആന്റണിയും നയിച്ച യോഗ വാമപ്പ് സെഷൻ നടന്നു. ഫൺ റണ്ണിൽ ആയുഷ് വകുപ്പിലെ ഡോക്ടർമാരും ജീവനക്കാരും ഉൾപ്പെടെ പങ്കെടുത്തു.
- Log in to post comments