ഗർഭാശയഗള ക്യാൻസറിനെതിരെ എച്ച് പി വി വാക്സിനേഷൻ കാമ്പയിൻ ആരംഭിച്ചു
ഗർഭാശയഗള
കാൻസറിനെതിരെ എച്ച്പി വി വാക്സിനേഷൻ ക്യാമ്പയിൻ ജില്ലാതല ഉദ്ഘാടനം എറണാകുളം ജനറൽ ആശുപത്രിയിൽ കൊച്ചി നഗരസഭ കൗൺസിലർ കെ വി പി കൃഷ്ണകുമാർ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ജില്ലാ മെഡിക്കൽ ഓഫീസർ ഡോ ഷാഹിർഷാ ആർ അദ്ധ്യക്ഷത വഹിച്ചു.
ഡോ സതീഷ് കെ എൻ ജനറൽ ആശുപത്രി സൂപ്രണ്ട് മുഖ്യ പ്രഭാഷണം നടത്തി. ഡോ പ്രസ് ലിൻ ജോർജ് ജില്ലാ പ്രോഗ്രാം മാനേജർ, ഡോ വിദ്യ കെ ആർ അഡിഷണൽ ഡിഎംഒ , ഡോ രശ്മി എം എസ് ആർ സി എച്ച് ഓഫീസർ, ഡോ ആരതി കൃഷ്ണൻ ഡെപ്യൂട്ടി ഡിഎംഒ , ഡോ സജിത് ജോൺ ആർദ്രം നോഡൽ ഓഫീസർ, ഓൺങ്കോളജി കൺസൾട്ടൻ്റ് ഡോ ഉഷ ശ്രീ വാര്യർ, രജനി ജി ജില്ലാ എഡ്യൂക്കേഷൻ മീഡിയ ഓഫീസർ എന്നിവർ ചടങ്ങിൽ സംസാരിച്ചു. ഉദ്ഘാടന ചടങ്ങിൽ എട്ടു കുട്ടികൾക്ക് വാക്സിൻ നൽകി. വാക്സിനേഷൻ സ്വീകരിച്ച കുട്ടികളും അവരുടെ രക്ഷിതാക്കളും വാക്സിനേഷൻ ബോധവൽക്കരണ അംബാസഡർമാരാകും. ചടങ്ങിൽ ബോധവത്കരണ പോസ്റ്റർ പ്രകാശനം നടത്തി. ഫീൽഡ് തല പ്രചാരകരായ ആശ അങ്കണവാടി പ്രവർത്തകർക്ക് പ്രചാരണ നോട്ടീസ് കൈമാറി.
ജില്ലയിലെ 15934 കുട്ടികൾക്കാണ് പ്രതിരോധ കുത്തിവെയ്പ്പ് നല്കാൻ ലക്ഷ്യമിടുന്നത് . ആദ്യദിനത്തിൽ വിവിധ ആരോഗ്യ സ്ഥാപനങ്ങളിലായി 111 കുട്ടികൾക്ക് വാക്സിൻ നൽകി.
2026 ഫെബ്രുവരി 28ന് രാജ്യവ്യാപകമായി ആരംഭിക്കുന്ന വാക്സിനേഷൻ കാമ്പയിനിലൂടെ മൂന്നു മാസത്തിനകം 14 വയസ്സുള്ള എല്ലാ പെൺകുട്ടികൾക്കും ഒറ്റ ഡോസ് വാക്സിൻ നൽകാനാണ് ഭാരതസർക്കാർ ആരോഗ്യ കുടുംബ ക്ഷേമ മന്ത്രാലയം തീരുമാനിച്ചിരിക്കുന്നത്
- Log in to post comments