ജില്ലാ കളക്ടറുടെ ഔദ്യോഗിക വസതി ഇനി ഹരിതാഭമാകും
ഹരിതകേരളം മിഷന്റെ ഹരിതഭവനം ആശയവുമായി ബന്ധപ്പെട്ട് എറണാകുളം ജില്ലാ കളക്ടറുടെ ഔദ്യോഗിക വസതിയില്‍ പച്ചക്കറി തൈകളും ഫലവൃക്ഷതൈകളും കൈമാറി. ആലുവ നഗരസഭയിലെ ജൈവമാലിന്യ സംസ്‌കരണ യൂണിറ്റ് ഉല്‍പ്പാദിപ്പിച്ച ജൈവവളമുപയോഗിച്ച് വളര്‍ത്തിയെടുത്ത പച്ചക്കറി തൈകള്‍ ജില്ലാ കളക്ടര്‍ ജി പ്രിയങ്കഏറ്റുവാങ്ങി. തണല്‍ ഒരുക്കുന്ന പച്ചത്തുരുത്ത് നിര്‍മ്മിക്കുന്നതിനായി ഹരിതകേരളം മിഷന്റെ നേതൃത്വത്തില്‍ വിവിധയിനം ഫലവൃക്ഷത്തൈകളും കൈമാറി.
ഹരിതകേരളം മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ രഞ്ജിനി എസ്, സംസ്കരണ യുണിറ്റ് ഡയറക്ടര്‍ ഷിബു വിജയവേദം, അസോസിയേറ്റ് പാര്‍ട്ണര്‍ റിഷി കെ. ആര്‍ എന്നിവര്‍ ചേര്‍ന്നാണ് തൈകള്‍ കൈമാറിയത്.
നഗരസഭ ശേഖരിക്കുന്ന പ്ലാസ്റ്റിക്കില്‍ നിന്ന് റീസൈക്കിള്‍ ചെയ്ത് നിര്‍മ്മിക്കുന്ന ഗുണനിലവാരമുള്ള ചട്ടികളിലാണ് തൈകള്‍ തയ്യാറാക്കുന്നത്. വിളവെടുപ്പിന് ശേഷം കുറഞ്ഞ നിരക്കില്‍ റീപ്ലാന്റ് ചെയ്തു നല്‍കുന്ന സംവിധാനവും തൈകളുടെ വളര്‍ച്ച നിരീക്ഷിക്കാന്‍ പ്രത്യേക കൃഷി കൂട്ടായ്മയും ഫോണ്‍ വഴി മോണിറ്ററിംഗ് സംവിധാനവും ഒരുക്കിയിട്ടുണ്ട്. സ്വകാര്യ പ്ലാസ്റ്റിക് സംരംഭകനായ ഷിയാസ് സി. അലി, ഹരിതകേരളം മിഷന്‍ കോര്‍ഡിനേറ്റര്‍മാരായ നിസ്സ എ, അരുണ്‍ കെ.എല്‍, ജെഫിന്‍ ജോയ്, ദീപു ടി.എസ്, കൊച്ചിന്‍ കോര്‍പറേഷന്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ സൂര്യമോള്‍ എം.സി എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു.
- Log in to post comments