Skip to main content

മെഡിക്കൽ കോളേജിൽ എൻഡോസ്കോപ്പി ടെക്നീഷ്യൻ ഒഴിവ്; അഭിമുഖം മാർച്ച് അഞ്ചിന്

സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിലെ ആശുപത്രി വികസന സമിതിയുടെ കീഴിൽ പൾമണോളജി വിഭാഗത്തിൽ എൻഡോസ്കോപ്പി ടെക്നീഷ്യൻ തസ്തികയിലേക്ക് താൽക്കാലിക നിയമനം നടത്തുന്നു. ദിവസ വേതനം 650 രൂപ. നിയമന കാലാവധി ആറുമാസം. ഡിപ്ലോമ ഇൻ എൻഡോസ്കോപ്പിക് ടെക്നോളജി അല്ലെങ്കിൽ റെസ്പിറേറ്ററി ടെക്നോളജി (അല്ലെങ്കിൽ തത്തുല്യം), ഡി.എം.ഇ രജിസ്ട്രേഷൻ എന്നീ യോഗ്യതകൾ വേണം. പ്രായപരിധി 18 നും 36 നും മധ്യേ. താല്പര്യമുള്ളവർ വയസ്സ്, യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളും അവയുടെ പകർപ്പുകളും സഹിതം മാർച്ച് അഞ്ച് രാവിലെ 11 ന് മെഡിക്കൽ കോളേജിലെ സൂപ്രണ്ട് ഓഫീസിന് സമീപമുള്ള കൺട്രോൾ റൂമിൽ നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കണം. രജിസ്ട്രേഷൻ രാവിലെ 10:30 മുതൽ 11 വരെ നടക്കും.

കൂടുതൽ വിവരങ്ങൾക്ക്: 0484-2754000. 

date