Skip to main content

കെൽട്രോണിന്റെ ജേർണലിസം കോഴ്‌സിന് അപേക്ഷകൾ ക്ഷണിച്ചു

 

കേരള സർക്കാർ സ്ഥാപനമായ കെൽട്രോൺ നടത്തുന്ന ടെലിവിഷൻ ജേർണലിസം കോഴ്‌സിന്റെ 2019-2020 അവധിദിന ബാച്ചിലേയ്ക്ക് അപേക്ഷകൾ ക്ഷണിച്ചു.  ഏതെങ്കിലും വിഷയത്തിലുള്ള ബിരുദമാണ് അടിസ്ഥാന യോഗ്യത.  പ്രായപരിധി ഇല്ല.  പ്രിന്റ് ജേർണലിസം, ഓൺലൈൻ ജേർണലിസം, മൊബൈൽ ജേർണലിസം എന്നീ മേഖലകളിലായിരിക്കും പരിശീലനം നൽകുക.  വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന രേഖകളുമായി തിരുവനന്തപുരം കെൽട്രോൺ നോളഡ്ജ് സെന്ററിൽ നേരിട്ടെത്തി അപേക്ഷ സമർപ്പിക്കാവുന്നതാണ്.  ംംം.സഴെ.സലഹൃേീി.ശി എന്ന വെബ്‌സൈറ്റിലും അപേക്ഷാഫോം ലഭ്യമാണ്.  ഗടഋഉഇ ഘറേ എന്ന പേരിൽ തിരുവനന്തപുരത്ത് മാറാവുന്ന 200 രൂപയുടെ ഡി.ഡി. സഹിതമാണ് അപേക്ഷകൾ സമർപ്പിക്കേണ്ടത്.  കെൽട്രോൺ നോളഡ്ജ് സെന്റർ, സെക്കന്റ് ഫ്‌ളോർ, ചെമ്പിക്കലം ബിൽഡിങ്, ബേക്കറി ജംഗ്ഷൻ, വിമൻസ് കോളജ് റോഡ്, വഴുതക്കാട്, തിരുവനന്തപുരം 695014 എന്നീ മേൽവിലാസത്തിലാണ് അപേക്ഷകൾ സമർപ്പിക്കേണ്ടത്.  അവസാന തീയതി ജനുവരി 31.
(പി.ആർ.പി. 2823/2018)

 

date