Skip to main content

സ്വയം തൊഴിൽ വായ്പയ്ക്ക് അപേക്ഷിക്കാം

സംസ്ഥാന പിന്നോക്ക വിഭാഗ വികസന കോർപ്പറേഷൻ കേരളത്തിലെ മറ്റു പിന്നാക്ക/ മതന്യൂനപക്ഷ വിഭാഗങ്ങളിൽപ്പെട്ട ഗുണഭോക്താക്കളിൽ നിന്ന് സ്വയം തൊഴിൽ വായ്പയ്ക്കുള്ള അപേക്ഷകൾ ക്ഷണിച്ചു. പുതിയ സംരംഭങ്ങൾ തുടങ്ങുന്നതിലേക്കായി വ്യവസ്ഥകൾക്ക് വിധേയമായി പരമാവധി 30 ലക്ഷം രൂപ വരെ വായ്പ ലഭ്യമാകും. 6 മുതൽ 8 ശതമാനം വരെയാണ് പലിശനിരക്ക്. വായപകൾക്ക് പലിശയുൾപ്പെടെ പരമാവധി 84 തവണകളായി തിരിച്ചടയ്ക്കണം. അപേക്ഷകൾ കോർപ്പറേഷന്റെ ജില്ലാ/ ഉപജില്ലാ ഓഫീസുകളിൽ നിന്നും നേരിട്ട് ലഭ്യമാകും. വായ്പ ലഭിക്കുന്നതിന് മതിയായ ജാമ്യരേഖകൾ സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക്www.ksbcdc.com.

പി.എൻ.എക്‌സ്. 959/2026

date