Post Category
കർഷക കടാശ്വാസ കമ്മീഷൻ സിറ്റിങ് 5ന്
സംസ്ഥാന കർഷക കടാശ്വാസ കമ്മീഷൻ മാർച്ച് 5ന് തിരുവനന്തപുരം ജില്ലയിലെ കർഷകരുടെ അപേക്ഷ സംബന്ധിച്ച സിറ്റിങ് നേരിട്ടും, പാലക്കാട്, കാസർഗോഡ് എന്നീ ജില്ലകളിലെ കർഷകരുടെ അപേക്ഷ സംബന്ധിച്ച സിറ്റിങ് ഓൺലൈനായും നടത്തും. ആനയറ വേൾഡ് മാർക്കറ്റ് കോമ്പൗണ്ടിൽ ഉള്ള കർഷക കടാശ്വാസ കമ്മീഷൻ ഓഫീസിൽ വച്ച് നടത്തുന്ന സിറ്റിങ്ങിൽ ചെയർമാൻ ജസ്റ്റിസ് (റിട്ട.) കെ. അബ്രഹാം മാത്യുവും കമ്മീഷൻ അംഗങ്ങളും പങ്കെടുക്കും. ഹിയറിങ് നോട്ടീസ് ലഭിച്ചവർ അന്നേദിവസം രാവിലെ 9 ന് ആരംഭിക്കുന്ന സിറ്റിങ്ങിൽ മതിയായ രേഖകൾ സഹിതം ഹാജരാകണം.
പി.എൻ.എക്‌സ്. 963/2026
date
- Log in to post comments