Skip to main content

അപേക്ഷ ക്ഷണിച്ചു

ഉറുദു ഭാഷയുടെ പ്രോത്സാഹനത്തിന്റെ ഭാഗമായി സംസ്ഥാനത്ത് 2024-25 അദ്ധ്യയന വർഷത്തിൽ ഉറുദു ഒന്നാം ഭാഷയായെടുത്ത് എസ്.എസ്.എൽ.സി. പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് ഗ്രേഡ് നേടിയവർക്കും, ഉറുദു രണ്ടാം ഭാഷയായെടുത്ത് ഹയർ സെക്കന്ററി വിഭാഗത്തിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ വിദ്യാർത്ഥികൾക്കും ക്യാഷ് അവാർഡ് (ഇബ്രാഹിം സുലൈമാൻ സേട്ടു ഉറുദു സ്‌കോളർഷിപ്പ്) നൽകുന്നതിലേക്കായി സംസ്ഥാന ന്യൂനപക്ഷക്ഷേമ വകുപ്പ് അപേക്ഷ ക്ഷണിച്ചു. കേരളത്തിൽ പഠിക്കുന്ന സ്ഥിരതാമസക്കാരായ വിദ്യാർത്ഥികൾക്കാണ് സ്‌കോളർഷിപ്പ്. 1,000 രൂപയാണ് സ്‌കോളർഷിപ്പ് അവാർഡായി നൽകുന്നത്. മറ്റ് സ്‌കോളർഷിപ്പ് ലഭിക്കുന്നവർക്കും ഈ സ്‌കോളർഷിപ്പിന് അപേക്ഷിക്കാം. അപേക്ഷകർക്ക് ഏതെങ്കിലും ഷെഡ്യൂൾഡ് കൊമേഷ്‌സ്യൽ ബാങ്കിൽ സ്വന്തംപേരിൽ അക്കൗണ്ട് ഉണ്ടായിരിക്കണം.  mwdscholarship.kerala.gov.in ൽ ഓൺലൈനായി അപേക്ഷിക്കാം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി മാർച്ച് 10. ഓൺലൈൻ അപേക്ഷയുടെ ഫീൽഡുകൾ പൂർണമായി പൂരിപ്പിച്ച് നിർദ്ദിഷ്ട രേഖകൾ അപ്‌ലോഡ്‌ ചെയ്ത് പ്രിന്റ് ഔട്ടും അനുബന്ധ രേഖകളും മാർച്ച് 13നുള്ളിൽ വിദ്യാർത്ഥി മുൻപ് പഠിച്ചിരുന്ന സ്ഥാപനത്തിന്റെ മേധാവിയ്ക്ക് സമർപ്പിച്ചിരിക്കണം.  കൂടുതൽവിവരങ്ങൾക്ക്: 0471 2300524, 2300523, 0471-2302090.

പി.എൻ.എക്‌സ്. 964/2026

date