Skip to main content

അഗ്നിവീർവായു റിക്രൂട്ട്‌മെന്റ്: പ്രായപരിധിയിൽ ഇളവ്; അപേക്ഷകൾ മാർച്ച് മൂന്ന് മുതൽ

ഇന്ത്യൻ വ്യോമസേനയുടെ അഗ്നിപഥ് പദ്ധതിക്ക് കീഴിലുള്ള അഗ്നിവീർവായു ഇൻടേക്ക് 01/2027 റിക്രൂട്ട്‌മെന്റിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന ഉദ്യോഗാർഥികൾക്ക് പ്രായപരിധിയിൽ ഇളവ് അനുവദിച്ചു. പുതുക്കിയ വിജ്ഞാപനം അനുസരിച്ച് ഉയർന്ന പ്രായപരിധി 22 വയസ്സായി ഉയർത്തിയിട്ടുണ്ട്. 2005 ജനുവരി 01-നും 2009 ജൂലൈ 01-നും ഇടയിൽ (രണ്ട് തീയതികളും ഉൾപ്പെടെ) ജനിച്ച അവിവാഹിതരായ ഇന്ത്യൻ പുരുഷന്മാർക്കും സ്ത്രീകൾക്കും ഈ അവസരം പ്രയോജനപ്പെടുത്താം. അർഹരായ ഉദ്യോഗാർഥികൾക്ക് മാർച്ച് മൂന്ന് മുതൽ മാർച്ച് 10 വരെ ഓൺലൈനായി അപേക്ഷ സമർപ്പിക്കാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്കും ഓൺലൈനായി അപേക്ഷിക്കുന്നതിനും https//.iafrecruitment.edcil.co.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.

date