Skip to main content

വൈദ്യുതി മുടങ്ങും

 

കണ്ണൂര്‍ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ അമ്പിളി, ലോക്കല്‍ പോലീസ് ക്വാര്‍ട്ടേഴ്സ്, ജവഹര്‍, എ ആര്‍ ക്യാമ്പ്, തളാപ്പ് അമ്പലം, ആനയിടുക്ക് ഭാഗങ്ങളില്‍ മാര്‍ച്ച് മൂന്നിന് രാവിലെ ഒന്‍പത് മണി മുതല്‍ വൈകീട്ട് അഞ്ചുമണി വരെ ഭാഗികമായും പുഴാതി കോളനി, ഹരിദാസ് ലൈന്‍, തുളിച്ചേരി ഭാഗങ്ങളില്‍ രാവിലെ ഒന്‍പത് മണി മുതല്‍ ഉച്ചയ്ക്ക് 12 മണിവരെയും വൈദ്യുതി മുടങ്ങും.

എല്‍.ടി ലൈനിന് സമീപമുള്ള മരച്ചില്ലകള്‍ മുറിച്ചു മാറ്റുന്ന പ്രവൃത്തി നടക്കുന്നതിനാല്‍ മാര്‍ച്ച് മൂന്നിന് രാവിലെ വാരംകടവ് ജംഗ്ഷന്‍ ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ രാവിലെ എട്ടുമണി മുതല്‍ രാവിലെ പത്തുമണി വരെയും വാരംകടവ് ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ രാവിലെ പത്തുമണി മുതല്‍ ഉച്ചയ്ക്ക് 12 മണി വരെയും തക്കാളിപ്പീടിക ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ ഉച്ചയ്ക്ക 12 മണി മുതല്‍ വൈകീട്ട് മൂന്നുമണി വരെയും വൈദ്യുതി മുടങ്ങും.

ഏച്ചൂര്‍ ഇലക്ട്രിക്കല്‍ സെക്ഷനില്‍ എല്‍.ടി കേബിള്‍ പ്രവൃത്തി നടക്കുന്നതിനാല്‍ മാര്‍ച്ച് മൂന്നിന് രാവിലെ പത്തുമണി മുതല്‍ വൈകീട്ട് അഞ്ചുമണിവരെ മുണ്ടേരി പഞ്ചായത്ത് ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ ഭാഗികമായി വൈദ്യുതി മുടങ്ങും.

എല്‍.ടി കേബിര്‍ പ്രവൃത്തി നടക്കുന്നതിനാല്‍ ചേലോറ ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ മാര്‍ച്ച് മൂന്നിന് രാവിലെ പത്തുമണി മുതല്‍ വൈകീട്ട് അഞ്ചുമണി വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.

date