ഫ്ലാഷ് മോബ് സംഘടിപ്പിച്ചു
മറൈൻഡ്രൈവിൽ ഹെൽത്തി കേരള ക്യാമ്പെയ്നിന്റെ ഭാഗമായി പൊതുജനാരോഗ്യ ബോധവൽക്കരണത്തിനായി ഫ്ലാഷ് മോബ് സംഘടിപ്പിച്ചു. കേരള സർക്കാരിന്റെ ഹെൽത്തി കേരള ക്യാമ്പെയ്നിന്റെ ഭാഗമായുള്ള പരിപാടി ആയുഷ് ഹോമിയോപ്പതി വകുപ്പ്, എറണാകുളം നിയോജക മണ്ഡലവും, ദേശീയ ആയുഷ് മിഷൻ കേരളവും സംയുക്തമായാണ് സംഘടിപ്പിച്ചത്.
ആരോഗ്യകരമായ ജീവിതശൈലി പ്രചരിപ്പിക്കുക എന്ന ലക്ഷ്യത്തോടെ വകുപ്പ് ഡോക്ടർമാരും ജീവനക്കാരും ചേർന്നാണ് ഫ്ലാഷ് മോബ് അവതരിപ്പിച്ചത്. “Eat Well, Sleep Well, Care Well, Act Well” എന്ന സന്ദേശം പൊതുജനങ്ങളിൽ എത്തിക്കുന്നതിനായി പരമ്പരാഗതവും ആധുനികവുമായ സംഗീത സംയോജനത്തോടുകൂടിയ നൃത്താവിഷ്കാരമാണ് ഒരുക്കിയത്.
മറൈൻ ഡ്രൈവിലെ സായാഹ്ന സഞ്ചാരത്തിനായി എത്തിയിരുന്ന നിരവധി പേർ പരിപാടി ആസ്വദിക്കുകയും ആരോഗ്യകരമായ ജീവിതരീതികളുടെ പ്രാധാന്യം തിരിച്ചറിയുകയും ചെയ്തു. സമതുലിതമായ ആഹാരം, മതിയായ ഉറക്കം, സ്വയംപരിചരണം, സജീവമായ ജീവിതശൈലി എന്നിവ ആരോഗ്യ സംരക്ഷണത്തിന് അനിവാര്യമാണെന്ന സന്ദേശം ഫ്ലാഷ് മോബ് മുഖേന അവതരിപ്പിച്ചു.
- Log in to post comments