Skip to main content

അഞ്ചരക്കണ്ടി പഞ്ചായത്തിന് സുപോക്ഷിത് ഗ്രാമപഞ്ചായത്ത് അവാര്‍ഡ്

 

വനിതാ ശിശു വികസന വകുപ്പ് പോഷന്‍ അഭിയാന്‍ 2.0 പദ്ധതിയുടെ ഭാഗമായി കേന്ദ്ര സര്‍ക്കാരിന്റെ സുപോക്ഷിത് ഗ്രാമപഞ്ചായത്ത് അവാര്‍ഡിന് അഞ്ചരക്കണ്ടി അര്‍ഹരായി. മികച്ച പ്രവര്‍ത്തനം കാഴ്ചവെച്ച രാജ്യത്തെ ആയിരം പഞ്ചായത്തുകളില്‍ ഒന്നായാണ് അഞ്ചരക്കണ്ടി തെരഞ്ഞെടുക്കപ്പെട്ടത്. ഒരു ലക്ഷം രൂപയും ഗ്രാന്റും വിജയികള്‍ക്ക് ലഭിക്കും. ഏപ്രില്‍ രണ്ടിന് ഡല്‍ഹിയില്‍ നടക്കുന്ന പരിപാടിയില്‍ കേന്ദ്ര വനിതാ ശിശു വികസന വകുപ്പ് മന്ത്രി അവാര്‍ഡുകള്‍ വിതരണം ചെയ്യും.  

സ്ത്രീകളുടെയും കുട്ടികളുടെയും ആരോഗ്യസൂചികകള്‍ മെച്ചപ്പെടുത്തുന്നതിന് ഗ്രാമപഞ്ചായത്തുകള്‍ക്കിടയില്‍ ആരോഗ്യകരമായ മത്സരം പ്രോത്സാഹിപ്പിച്ചു കൊണ്ട് പോഷകാഹാര കുറവില്ലാത്ത ഭാരതം സൃഷ്ടിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. പ്രതിമാസം 21 ദിവസം പ്രവര്‍ത്തിക്കുന്ന അങ്കണവാടി കേന്ദ്രങ്ങള്‍, ഗര്‍ഭിണികള്‍, മുലയൂട്ടുന്ന അമ്മമാര്‍, ആറു വയസുവരെയുള്ള കുട്ടികള്‍ എന്നിങ്ങനെ 50 രജിസ്റ്റര്‍ ചെയ്ത ഗുണഭോക്താക്കള്‍, കുറഞ്ഞത് 80 ശതമാനം അങ്കണവാടി കേന്ദ്രങ്ങളില്‍ കുടിവെള്ള സൗകര്യം, കുറഞ്ഞത് 70 ശതമാനം കേന്ദ്രങ്ങളില്‍ ശൗചാലയ സൗകര്യം, കുറഞ്ഞത് 90 ശതമാനം വളര്‍ച്ചാ അളവെടുപ്പ് കാര്യക്ഷമത എന്നീ നിബന്ധനകള്‍ പാലിച്ച ഗ്രാമപഞ്ചായത്തുകളെയാണ് അവാര്‍ഡിന് പരിഗണിച്ചത്.

date