Skip to main content

ബേപ്പൂർ പൊലീസ് സ്റ്റേഷന്റെ പുതിയ കെട്ടിടം ഇന്ന്(4) മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

 

ബേപ്പൂർ പൊലീസ് സ്റ്റേഷനായി നിർമിച്ച പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം ഇന്ന് (മാർച്ച് 4) മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി നിർവഹിക്കും. മന്ത്രി മുഹമ്മദ്‌ റിയാസ് അധ്യക്ഷനാകും. മേയർ ഒ സദാശിവൻ, മുൻ എംഎൽഎ വി കെ സി മമ്മദ് കോയ എന്നിവർ മുഖ്യാതിഥികളാകും.

തുറമുഖ വകുപ്പ് അനുവദിച്ച 22 സെന്റ് ഭൂമിയിൽ 2.54 കോടി രൂപ ചെലവിട്ടാണ് രണ്ടു നിലകളിലായി അത്യാധുനിക സൗകര്യങ്ങളോടെ പുതിയ കെട്ടിടം നിർമിച്ചത്. താഴെ നിലയിൽ മൂന്ന് ലോക്കപ്പുകൾ, റിസപ്ഷൻ, ഐ.പി ഓഫീസ്, ഫസ്റ്റ് എയ്ഡ്, ജനമൈത്രി പൊലീസ് ഓഫീസ്, ലൈബ്രറി, ആയുധം സൂക്ഷിപ്പ് മുറി, കമ്പ്യൂട്ടർ മുറി തുടങ്ങിയവയും ഒന്നാം നിലയിൽ ക്ലറിക്കൽ റൂം, റെക്കോഡ് റൂം, ഇൻവെസ്റ്റിഗേഷൻ ഓഫീസ്, സാക്ഷി വിസ്താര മുറി, വിശ്രമമുറികൾ, അടുക്കള, വ്യായാമ കേന്ദ്രം, റിക്രിയേഷൻ സൗകര്യം എന്നിവയും ഒരുക്കിയിട്ടുണ്ട്.

date