Skip to main content

കര്‍ഷക തൊഴിലാളി ക്ഷേമനിധി ബോര്‍ഡിന് ഇനി പുതിയ ഓഫീസ്

 കാസര്‍കോട് ജില്ല കര്‍ഷക തൊഴിലാളി ക്ഷേമനിധി ബോര്‍ഡിന്റെ പുതിയ ഓഫീസിന്റെ പ്രവര്‍ത്തന ഉദ്ഘാടനം കാഞ്ഞങ്ങാട് നഗരസഭാ ചെയര്‍മാന്‍ വി.വി. രമേശന്‍ നിര്‍വഹിച്ചു. കാഞ്ഞങ്ങാട് അലാമിപ്പള്ളി പുതിയ ബസ് സ്റ്റാന്‍ഡ് കോംപ്ലക്‌സിലേക്കാണ് ഓഫീസിന്റെ പ്രവര്‍ത്തനം മാറിയത് കര്‍ഷക തൊഴിലാളികളുടെ മക്കളില്‍ ഉന്നതവിദ്യാഭ്യാസ പരീക്ഷയില്‍ ഉയര്‍ന്ന വിജയം കരസ്ഥമാക്കിയവര്‍ക്കുള്ള സ്‌കോളര്‍ഷിപ്പ് വിതരണത്തിന്റെ സംസ്ഥാന തല ഉദ്ഘാടനം ചടങ്ങില്‍ ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ എന്‍.ചന്ദ്രന്‍ നിര്‍വഹിച്ചു. ഡിഗ്രി, പ്രൊഫഷണല്‍ ഡിഗ്രി, പിജി, പ്രൊഫഷണല്‍ പിജി, എം.ബി.ബി.എസ്, പോളിടെക്‌നിക്, ടി.ടി.സി, ഐ.ടി. ഐ, ബി.എഡ്, പാരമെഡിക്കല്‍ തുടങ്ങിയ കോഴ്‌സുകളില്‍ ഉന്നത വിജയം നേടിയ കുട്ടികള്‍ക്കാണ് സ്‌കോളര്‍ഷിപ്പ് വിതരണം ചെയ്തത്.

ക്ഷേമനിധി ബോര്‍ഡ് മെമ്പര്‍ ബങ്കളം കുഞ്ഞികൃഷ്ണന്‍ അദ്ധ്യക്ഷത വഹിച്ചു. മുന്‍ എം.എല്‍.എ കെ.വി കുഞ്ഞിരാമന്‍, കര്‍ഷക തൊഴിലാളി യൂണിയന്‍ നേതാക്കളായ ഗംഗാധരന്‍ പള്ളിക്കാപ്പില്‍, വാസുദേവന്‍ നായര്‍, സുനില്‍കുമാര്‍, മുഹമ്മദ് കുഞ്ഞികൂളിയങ്കാല്‍, ഇ.വി ഗണേശന്‍, ടി.കൃഷ്ണന്‍, അക്കൌണ്ട്‌സ് ഓഫീസര്‍ ടി.എം ജിജി എന്നിവര്‍ സംസാരിച്ചു. സീനിയര്‍ സൂപ്രണ്ട് സി.സന്ധ്യ മാലിന്യമുക്ത പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ചടങ്ങില്‍ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ മുഹമ്മദ് സിയാദ് സ്വാഗതവും ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസര്‍ കെ.ആര്‍ വിപിന്‍ നന്ദി പറഞ്ഞു. സംസ്ഥാനത്ത് ആകെ 278 വിദ്യാര്‍ത്ഥികളാണ് അവാര്‍ഡിന് അര്‍ഹരായത്. ഇതിനായി 15,55,500 രൂപയാണ് വിതരണം ചെയ്യുന്നത്

date