Skip to main content

പ്രീ മെട്രിക് ഹോസ്റ്റലുകളില്‍ നിയമനം

ജില്ലാ പട്ടികവര്‍ഗ്ഗ വികസന വകുപ്പിന് കീഴില്‍ പരപ്പ ട്രൈബല്‍ ഡെവലപ്‌മെന്റ് ഓഫീസ് പരിധിയില്‍ വരുന്ന പ്രീമെട്രിക് ഹോസ്റ്റലുകളിലെ വിവിധ  തസ്തികകളിലേക്ക് ദിവസവേതന അടിസ്ഥാനത്തില്‍ ജീവനക്കാരെ നിയമിക്കുന്നു. വാര്‍ഡന്‍, ആയ, കുക്ക്, വാച്ച്മാന്‍, എഫ്.ടി.എസ് എന്നീ തസ്തികകളിലേക്കാണ് നിയമനം. പി.എസ്.സി നിഷ്‌കര്‍ഷിക്കുന്ന യോഗ്യതയുള്ള എസ്.ടി വിഭാഗക്കാര്‍ക്ക് അപേക്ഷിക്കാം. അപേക്ഷിക്കേണ്ട അവസാന തീയതി 21 വരെ. യോഗ്യത സര്‍ട്ടിഫിക്കന്റെ പകര്‍പ്പും ബയോഡാറ്റായും സഹിതം അപേക്ഷിക്കാം. അപേക്ഷ ലഭിക്കേണ്ട വിലാസം ട്രൈബല്‍ ഡെവലപ്‌മെന്റ് ഓഫീസര്‍, ട്രൈബല്‍ ഡെവലപ്‌മെന്റ് ഓഫീസ് പരപ്പ, ഫെഡറല്‍ ബാങ്ക് ബില്‍ഡിംഗ് രണ്ടാം നില,മെയിന്‍ റോഡ് പരപ്പ, പരപ്പ പി ഒ. പിന്‍ 671 533. ഫോണ്‍ 0467 2960 111.

date