കുടുംബാരോഗ്യകേന്ദ്രത്തില്‍ താല്‍കാലിക നിയമനം
നര്‍ക്കിലക്കാട് കുടുംബാരോഗ്യകേന്ദ്രത്തില്‍ താത്കാലിക ദിവസവേതന അടിസ്ഥാനത്തില്‍ ലാബ് ടെക്‌നീഷ്യന്‍, ലാബ് അറ്റന്‍ഡര്‍,ആശുപത്രി അറ്റന്ഡന്റ്, ഫിസിയോതെറാപ്പിസ്റ്റ് എന്നീ തസ്തികകളിലേക്ക് മാര്‍ച്ച് ഒന്‍പതിന് ഉച്ചയ്ക്ക് രണ്ടിന് കൂടിക്കാഴ്ച നടത്തും.
യോഗ്യത- ലാബ് ടെക്‌നീഷ്യന്‍ തസ്തികയിലേക്ക് അപേക്ഷിക്കുന്ന ഉദ്യോഗാര്‍ത്ഥികള്‍ സര്‍ക്കാര്‍ അംഗീകൃത ഡി.എം.എല്‍.ടി , ബി.എസ്.സി.എം എല്‍.ടി യോഗ്യതയുള്ളവരായിരിക്കണം കേരള പാരാമെഡിക്കല്‍ കൗണ്‍സില്‍ രജിസ്‌ട്രേഷന്‍ നിര്‍ബന്ധം. ഫിസിയോതെറാപ്പിസ്റ്റ് തസ്തികയിലേക്ക് അപേക്ഷിക്കുന്ന ഉദ്യോഗാര്‍ത്ഥികള്‍ ബി.പി.റ്റി യോഗ്യതയുള്ളവരായിരിക്കണം. ലാബ് അറ്റന്‍ഡര്‍ ആശുപത്രി അറ്റന്റ്ഡന്റ് തസ്തികയിലേക്ക് അപേക്ഷിക്കുന്ന ഉദ്യോഗാര്‍ത്ഥികള്‍ എസ്.എസ്.എല്‍.സിയും പ്രവര്‍ത്തിപരിചയവും ഉള്ളവരായിരിക്കണം. ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യത തെളിയിക്കുന്ന അസ്സല്‍ രേഖകള്‍ ഹാജരാക്കണം. ഫോണ്‍- 04672241888.
- Log in to post comments