Skip to main content

സംസ്ഥാന ടെലിവിഷൻ അവാർഡിന് അപേക്ഷിക്കാം

2025-ലെ കേരള സംസ്ഥാന ടെലിവിഷൻ അവാർഡിന് മാർച്ച് 9 മുതൽ അപേക്ഷകൾ സമർപ്പിക്കാം. 2025 ജനുവരി 1 മുതൽ ഡിസംബർ 31 വരെ സംപ്രേക്ഷണം ചെയ്ത പരിപാടികൾക്കുംസെൻസർ സർട്ടിഫിക്കറ്റ് നേടിയ പരിപാടികൾക്കും അവാർഡിനായി അപേക്ഷിക്കാം. രചനാ വിഭാഗത്തിലെ അവാർഡിനായി ആനുകാലികങ്ങളിൽ പ്രസിദ്ധീകരിച്ച ടെലിവിഷൻ സംബന്ധിയായ ലേഖനങ്ങളും പുസ്തകങ്ങളും പരിഗണിക്കും. ഏപ്രിൽ 10 വൈകുന്നേരം 5 വരെ അപേക്ഷ സ്വീകരിക്കും.

പി.എൻ.എക്‌സ്. 980/2026

date