Skip to main content

രാജ്യാന്തര ഡോക്യുമെന്ററി ഹ്രസ്വചിത്രമേള; എൻട്രി ക്ഷണിച്ചു

18- മത് കേരള രാജ്യാന്തര ഡോക്യുമെന്ററി ഹ്രസ്വചിത്രമേളയിലേക്കുള്ള എൻട്രികൾ മാർച്ച് 10 മുതൽ സ്വീകരിക്കുമെന്ന് മന്ത്രി സജി ചെറിയാൻ അറിയിച്ചു. ലോങ്ങ് ഡോക്യുമെന്ററിഷോർട്ട് ഡോക്യുമെന്ററിഷോർട്ട് ഫിക്ഷൻമത്സരേതര വിഭാഗംഫോക്കസ് വിഭാഗംആനിമേഷൻ ചിത്രങ്ങൾക്യാമ്പസ് ചിത്രങ്ങൾ എന്നീ വിഭാഗങ്ങളിലേക്കാണ് അപേക്ഷകൾ ക്ഷണിക്കുന്നത്. 2025 മെയ് 1നും 2026 ഏപ്രിൽ 30നും ഇടയിൽ ചിത്രീകരണം പൂർത്തിയാക്കിയ ചിത്രങ്ങളാണ് മേളയിലേക്ക് അയക്കേണ്ടത്. എൻട്രികൾ സ്വീകരിക്കുന്ന അവസാന തീയതി മെയ് 10.

പി.എൻ.എക്‌സ്. 981/2026

date