Skip to main content

അംബേദ്കര്‍ ഗ്രാമം പദ്ധതി നിര്‍മ്മാണോദ്ഘാടനം

 

 

ചിറ്റൂര്‍ നിയോജക മണ്ഡലത്തിലെ പട്ടഞ്ചേരി ഗ്രാമപഞ്ചായത്തില്‍ ഉള്‍പ്പെടുന്ന കുന്നമണി പട്ടികജാതി നഗര്‍ അംബേദ്കര്‍ ഗ്രാമം പദ്ധതിയുടെ നിര്‍മ്മാണോദ്ഘാടനം വൈദ്യുതി വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍കുട്ടി നിര്‍വഹിച്ചു. കോളനികളുടെ അടിസ്ഥാന സൗകര്യ വികസനവും ജീവിതനിലവാരം ഉയര്‍ത്തലും ലക്ഷ്യമിട്ടാണ് പദ്ധതി നടപ്പിലാക്കുന്നത്.

പട്ടഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം. ഷാനി അധ്യക്ഷത വഹിച്ചു. കൊല്ലങ്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശോഭന ജയപ്രകാശ് മുഖ്യാതിഥിയായി. പദ്ധതി റിപ്പോര്‍ട്ട് കെല്‍  പ്രതിനിധി സുബിന്‍ അവതരിപ്പിച്ചു. കൊല്ലങ്കോട് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. കെ സിയാവുദ്ദീന്‍, കൊല്ലങ്കോട് ബ്ലോക്ക് വികസന ഓഫീസര്‍ സി. വേലായുധന്‍, പട്ടഞ്ചേരി ഗ്രാമപഞ്ചായത്ത് മെമ്പറും വികസന കാര്യക്ഷേമ കമ്മിറ്റി ചെയര്‍മാനുമായ  സുനിത, പട്ടഞ്ചേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പി. എസ് ശിവദാസ്, കൊല്ലങ്കോട് ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍മാരായ മാലതി  കൃഷ്ണന്‍, ഷൈനി ഹരിദാസ്, സുനിതാ ഭായ്, സെലീന ഷാഹുല്‍ ഹമീദ് മറ്റു  ഗ്രാമപഞ്ചായത്ത് പ്രതിനിധികള്‍ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ മോണിറ്ററി കമ്മിറ്റി അംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു.

 

date